സ്ത്രധാരണത്തിന്റെ പേരില്‍ നടിമാര്‍ക്കെതിരേ ആക്രമണം ഉണ്ടാകുന്നത് നിത്യസംഭവമാണ്. പ്രിയങ്ക ചോപ്ര മുതല്‍ നോറ ഫത്തേഹിവരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. ഇപ്പോള്‍ നടി ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

ബിഗ് ബോസ് ഒടിടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ രംഗത്താണ് ഉര്‍ഫി സജീവമായി പ്രവര്‍ത്തിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിപ്പും തുറന്ന തരത്തിലുള്ള ഒരു പാന്റ്‌സ് ധരിച്ചതിന്റെ പേരില്‍ ഉര്‍ഫി വിമര്‍ശനങ്ങള്‍ നേരിട്ടു. അതിന് മറുപടിയായാണ് തലമറച്ച ബാക്ക്‌ലെസ് വസ്ത്രം ധരിച്ചത്.

''എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാന്‍ എന്റെ സ്റ്റൈലില്‍ അത് ചെയ്തു''- ഉര്‍ഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Urfi (@urf7i)

ഉര്‍ഫിയെ അനുകൂലിച്ചും ഒട്ടേറെ പേര്‍ രംഗത്ത് വന്നു. ഒരാള്‍ ധരിക്കുന്ന വസ്ത്രം അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലുള്‍പ്പെടുന്നതാണെന്നും മറ്റുള്ളവര്‍ അഭിപ്രായം പറയുന്നത് അരോചകമാണെന്നും താരത്തിന്റെ ആരാധകര്‍ പറയുന്നു.

Content Highlights: Bigg Boss OTT fame Urfi Javed response to trolls about her dressing, posts backless dress photos