ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടി അനുശ്രീ പങ്കുവച്ച ചിത്രങ്ങൾ വൈറലാവുന്നു. രാധാമാധവം എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടിൽ രാധയുടെ വേഷത്തിലാണ് അനുശ്രീ എത്തിയിരിക്കുന്നത്.

എല്ലാ വർഷവും ശ്രീകൃഷ്ണ ജയന്തിക്ക് നാട്ടിലെ ബാല​ഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ അനുശ്രീ പങ്കെടുക്കാറുണ്ട്.

പോയ വർഷർഷങ്ങളിൽ ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. എന്നാൽ അതിന് പിന്നാലെ വിവാദങ്ങളും മുളപൊട്ടി. അനുശ്രീയെ സംഘിയെന്നും ആർ.എസ്.എസ്കാരിയെന്നും മുദ്രകുത്തി സോഷ്യൽ മീഡിയയിലൂടെയും മറ്റും അസഭ്യ വർഷം നടത്തുകയും അവഹേളിക്കുകയും ചെയ്തു. ഒടുവിൽ താരം തന്നെ അതിന് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

രാധാ മാധവം...

A post shared by Anusree (@anusree_luv) on

താൻ പാർട്ടി പ്രവർത്തകയല്ലെന്നും ബാലഗോകുലത്തിൽ കുഞ്ഞുനാൾ മുതലേ പോകുന്നതാണെന്നും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുമ്പോൾ ശോഭായാത്രയിൽ താനും പങ്കാളിയാകുന്നുണ്ടെന്നും ഭാരതാംബയുടെ വേഷം കെട്ടുന്നുണ്ടെന്നും ആരും തന്നെ അതിൽ രാഷ്ട്രീയം കാണരുതെന്നും അഭ്യർത്ഥിച്ച് അനുശ്രീ രം​ഗത്തെത്തിയിരുന്നു

Content Highlights : Anusree photoshoot Radha Krishnan Radha Madhavam Sree krishna Jayanthi Photoshoot