വണ്ണം കുറഞ്ഞു പോയതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടുപോയപ്പോൾ സങ്കടം തോന്നിയിട്ടുണ്ടെന്നും വർക്ക് ഔട്ടും ഡയറ്റും ചെയ്താണ് അതിൽ നിന്നും മറി കടന്നതെന്നും നടി അമേയ മാത്യു. തുടർന്ന് ശരീരഭാരം കൂട്ടി. പിന്നീട് തിരക്കുകൾ മൂലം ശരീരത്തെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും എന്നാൽ ലോക്ഡൗൺ കാലം ശരിയായി വിനിയോഗിക്കാൻ സാധിച്ചുവെന്നും അമേയ പറയുന്നു. വണ്ണമുണ്ടായിരുന്ന സമയത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ അമേയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തിരക്കിനിടയിൽ വർക്ക്ഔട്ടിന് സമയം കണ്ടെത്തണമെന്നും അമേയ പറയുന്നു.
അമേയയുടെ പോസ്റ്റിന്റെ പൂർണരൂപം
'വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്... എന്നാലും വർക്ക്ഔട്ടും ഡയറ്റും അതിൽനിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് വണ്ണം 8 കിലോയോളം കൂട്ടി, അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല. പക്ഷേ ഈ ലോക്ഡൗൺ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു. 62 കിലോയിൽനിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം കെയർ ചെയ്യുന്നോ, അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകും.' അമേയ കുറിച്ചു.
Content Highlights :ameya mathew actress makeover pics viral