നടി അമല പോള്‍ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. ആരാണ് ഒരു ദേവത എന്ന ചോദ്യവുമായായി ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രമാണ് അമല പങ്കുവച്ചത്. 

മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്ന് അമല പറയുന്നു. വ്യക്തിപരമായ വളര്‍ച്ചയിലും സ്വയം ബോധത്തിലും സമാധാനം, സ്‌നേഹം, സന്തോഷം, അഭിനിവേശം, തമാശ  എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരു ജീവിതം അനുഭവിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീ. 

തന്റെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും നേടാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് മനസ്സിലാക്കുന്ന സ്ത്രീ. അവളുടെ നന്ദിയും സമൃദ്ധിയും ചുറ്റും ജീവിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രചോദനമാകുന്ന ഒരു സ്ത്രീ- അമല കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

ഞാന്‍ ദേവത, ആധുനിക കാലത്തെ ദേവത തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം അമല കുറിച്ചു.

Content Highlights: Amala Paul actress Bikini photoshoot, on Instagram, she defines Goddess