കാമുകനും നടനുമായ രൺബീർ കപൂറിന്റെ സഹോദരി റിദ്ധിമയുടെ ജന്മദിനാഘോഷത്തിൽ തിളങ്ങി നടി ആലിയ ഭട്ട്. ഓസ്ട്രേലിയൻ ഫാഷൻ ബ്രാൻഡായ സിമ്മർമാന്റെ ഷോർട് ഡ്രസ് അണിഞ്ഞാണ് താരം പാർട്ടിയിലെ മിന്നും താരമായത്. 

ഫ്ലോറൽ ഡിസൈനോടു കൂടിയ പിങ്ക് ഡ്രസിൽ ലേസ് ഡീറ്റൈലിങ് ആണുള്ളത്.അത് സിമ്മർമാന്റെ പ്രത്യേകതയാണ്..മിനിമലിസ്റ്റിക് ഡിസൈനിലുള്ള ഡ്രസിന് വി നെക്ലൈനും ‌റഫിൾസ് ഉള്ള ലോങ് സ്ലീവും നൽകിയിരിക്കുന്നു. 850 അമേരിക്കൻ ഡോളറാണ് ഈ ഡ്രസിന്റെ വില. ഏകദേശം  62,664 ഇന്ത്യൻ രൂപ.

മഞ്ഞ മാസ്കും, ഹീൽസും , ചാനലിന്റെ വെള്ള സ്ലിങ്ങ് ബാ​ഗും, വെള്ള വാച്ചുമാണ് തന്റെ മിനിമലിസ്റ്റിക് ലുക്കിന് മാറ്റു കൂട്ടാൻ ആലിയ ഉപയോ​ഗിച്ചത്. പാർട്ടിക്കായി  നോ മെയ്ക്കപ്പ് ലുക്കാണ് ആലിയ സ്വീകരിച്ചത്. 

മുംബൈയിൽ തിങ്കളാഴ്ച്ചയായിരുന്നു ജന്മദിനാഘോഷം. ആലിയയെ കൂടാതെ ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂർ, കരീന കപൂർ എന്നിവരും പാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. 

സിമ്മർമാന്റെ 2018 റിസോർട്ട് കലക്‌ഷനിലുള്ള ഈ ഡ്രസ് അതേ വർഷമാണ് ആലിയ സ്വന്തമാക്കുന്നത്.. തന്റെ സുഹൃത്ത് ആകാൻഷ രഞ്ജന്റെ 2018 ലെ ജന്മദിന പാർട്ടിക്കും ഇതേ വസ്ത്രമാണ് ആലിയ ധരിച്ചത്.  ബോളിവുഡ് താരങ്ങളായ മലൈക അറോറയും ശ്രദ്ധ കപൂറും ഇതേ വസ്ത്രം സ്വന്തമാക്കിയിട്ടുണ്ട്. 

Content Highlights : Alia Bhatt Opts 62k Worth dress from Zimmermann collection for Ridhimas Birthday Party