പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ അമ്പരപ്പിച്ച് ബോളിവുഡ് നടി ഐശ്വര്യ റായ്. റാംപുകളില്‍ എന്നും വ്യത്യസ്തകളുമായി എത്താറുള്ള താരം ഇത്തവണയും പതിവ് തെറ്റിച്ചില്ല. 

പര്‍പ്പിള്‍ നിറത്തില്‍ ഫ്ലോറല്‍ പ്രിന്‍റുകളോടും ട്രെയ്നോടും കൂടിയ വസ്ത്രമണിഞ്ഞാണ് ഐശ്വര്യ ഫാഷന്‍ വീക്കിനെത്തിയത്. കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്മോക്കി ഐ മെയ്ക്കപ്പും ലുക്കിന് പൂര്‍ണ്ണതയേകി. 

മകള്‍ ആരാധ്യയ്ക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്. പാരീസില്‍ നിന്ന് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. 

Aishwarya rai
Photo : Instagram/aishwaryascrown
Aishwarya
Photo : Instagram/aishwaryascrown

രാജ്കുമാർ റാവുവും അനിൽ കപൂറും അഭിനയിച്ച ‘ഫന്നെ ഖാൻ’ ആയിരുന്നു ഐശ്വര്യയുടെ അവസാനചിത്രം. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്. ‘ഇരുവറി’നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുകയാണ് ഐശ്വര്യ റായ്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

Content Highlights : Aishwarya Rai Bachchan In Paris Fashion Week