ബാലതാരങ്ങളായി വന്ന് നായികമാരായി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളാണ് ശാലിനിയും സഹോദരി ശ്യാമിലിയും. ഇരുവരുടെയും ഏറ്റവും പുതിയ ചത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

ശ്യാമിലിയാണ് ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കറുത്ത നിറമുള്ള ​ഗൗണണിഞ്ഞാണ് ഇരുവരും ചിതത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.  “എല്ലാ രാത്രികളും ലേഡീസ് നൈറ്റ് ആണെന്നാണ്,” ചിത്രം പങ്കുവച്ച് ശ്യാമിലി കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

ബാലതാരങ്ങളായാണ് ശാലിനിയും ശ്യാമിലിയും സിനിമയിലെത്തുന്നത്. ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ശാലിനിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമ്പതിലധികം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ശാലിനി ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടുമെത്തുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

തമിഴിലും മലയാളത്തിലുമായി ഹിറ്റ് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അജിത്തുമായുള്ള താരത്തിന്റെ പ്രണയവിവാഹം. പിന്നീട് സിനിമയിൽ നിന്നും വിട്ട് നിന്ന താരം പൊതുവേദിയിലും അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. കന്നഡ, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു. സിദ്ധാർത്ഥ് നായകനായ ‘ ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന മലയാള ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. ചെറുപ്പം മുതലേ ചിത്രരചനയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ശ്യാമിലി നിരവധി എക്സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

content highlights : actress shalini and shamlee new pictures viral