നടി പ്രയാ​ഗ മാർട്ടിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു.

ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ബോൾഡ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

നേരത്തെ സൈമ പുരസ്കാര വേദിയിൽ തലൈവി ലുക്കിലെത്തിയ പ്രയാ​ഗയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയും ചുവപ്പുനിറമുള്ള വട്ടപ്പൊട്ടും അണിഞ്ഞാണ് താരം പുരസ്കാര നിശയിൽ പങ്കെടുക്കാനെത്തിയത്. 

നെറ്റ്ഫ്ലിക്സ് റിലീസായെത്തിയ ആന്തോളജി ചിത്രം നവരസയിലാണ് പ്രയാ​ഗ ഒടുവിൽ വേഷമിട്ടത്. നവരസയിൽ ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ​ഗിറ്റാർ കമ്പി മേലേ നിൻട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായാണ് പ്രയാ​ഗ  എത്തിയത്. 

Content Highlights : Actress Prayaga Martin Photoshoot Celebrity Fashion