ടുത്ത വീട്ടിലെ നാടന്‍ പെണ്‍കുട്ടിയുടെ ഛായയുള്ള നായികയായി സിനിമയിലെത്തിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍.

ചില മോഡലിങ്ങ് ഫോട്ടോകള്‍ പങ്കുവെച്ച് ഇന്‍സ്റ്റാഗ്രാമില്‍ താരമായിരിക്കുകയാണ് മീര. വെസ്റ്റേണ്‍ കോസ്റ്റിയൂമില്‍ പ്രത്യക്ഷപ്പെടുന്ന നടിയുടെ പുതിയ ലുക്ക് തരംഗമായിരിക്കുകയാണ്. ചുവപ്പു നിറത്തിലുള്ള ഡ്രസ് ആണ് മീര ധരിച്ചിരിക്കുന്നത്. നടിയുടെ ചിത്രത്തിനു ചുവടെ സദാചാര കമന്റുകളുടെ പ്രവാഹമാണ്. പാന്റ് ഇടാന്‍ മറന്നു പോയോ എന്നു തുടങ്ങി അശ്ലീലക്കമന്റുകള്‍ വരെ അക്കൂട്ടത്തിലുണ്ട്.

meera

meera

meera

meera

meera

meera

Content Highlights : actress Meera Nandan latest photo gallery, instagram pics