യുവനടി ഇനിയ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തൂ അതിന് കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട് എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ജിം​ഗിൾ റാഫേലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

റെയ്ൻ റെയ്ൻ കം എഗെയ്ൻ എന്ന ചിത്രത്തിലൂടെയാണ് ഇനിയ സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സ്വർണക്കടുവ, പരോൾ, പെങ്ങളില, മാമാങ്കം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടി.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൽ ഉണ്ണിനീലി എന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിച്ചത്. കോഫി എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights : Actress Iniya Latest Photoshoot Celebrity Fashion Photoshoot