ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ സ്നേഹം പിടിച്ചു പറ്റിയ താരമാണ് ഈവ സൂരജ് ക്രിസ്റ്റഫർ.  മെമ്മറീസ്, രാജാധിരാജ, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലൂടെ പരിചിതയായ ഈവയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 

ക്രിസ്മസിനെ വരവേറ്റ് ക്രിസ്മസ് ട്രീ ആയാണ് ഈവ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. യഥാർഥ ഇലകളാണ് വസ്ത്രത്തിന് പകരം താരം ഉപയോ​ഗിച്ചിരിക്കുന്നത്.

മിഥുൻ ബോസ് ആണ് ഈ വ്യത്യസ്ത ഫോട്ടോഷൂട്ടിന് പിന്നിൽ. വിഷ്ണു സനൽകുമാറാണ് ചിത്രം പകർത്തിയിരിക്കുന്നത്. സാക്ക് ഡിസൈൻ ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മെയ്ക്കപ്പ് ധന്യ മഞ്ജുഷ്

Eva

Eva

2011 ൽ ടി.വി ചന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ശങ്കരനും മോഹനനും എന്ന ചിത്രത്തിലാണ് ഈവ ആദ്യമായി അഭിനയിക്കുന്നത്.

Read More : മമ്മൂട്ടിയെന്ന അങ്കിളിക്ക, ഇനി അനൂപ് അങ്കിളിന്റെ മകളായി അഭിനയിക്കണം: ഈവ പറയുന്നു

അതിന് ശേഷം ഈയടുത്ത കാലത്ത്, മാറ്റിനി, ഹൗസ്ഫുൾ, രാജാധിരാജ, മെമ്മറീസ് എന്നിങ്ങനെ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. 

പത്താം ക്ലാസ് വിദ്യാർഥിയാണിപ്പോൾ ഈ കൊച്ചു മിടുക്കി. പഠനത്തിന്റെ ഭാ​ഗമായി സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുത്തെ താരം ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിലും സജീവമാണ്. 

Content Highlights : Actress Eva Soorej Christopher Photoshoot Christmas special celebrity Fashion Photoshoot