ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ സ്നേഹം പിടിച്ചു പറ്റിയ താരമാണ് ഈവ സൂരജ് ക്രിസ്റ്റഫർ.  മെമ്മറീസ്, രാജാധിരാജ, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലൂടെ പരിചിതയായ ഈവയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. 

ക്രിസ്മസിനെ വരവേറ്റ് മാലാഖ ആയാണ് ഈവ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

പോയ വർഷം ക്രിസ്മസിന് ക്രിസ്മസ് ട്രീ ആയി അണിഞ്ഞൊരുങ്ങിയ ഈവയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

2011 ൽ ടി.വി ചന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ശങ്കരനും മോഹനനും എന്ന ചിത്രത്തിലാണ് ഈവ ആദ്യമായി അഭിനയിക്കുന്നത്.

അതിന് ശേഷം ഈയടുത്ത കാലത്ത്, മാറ്റിനി, ഹൗസ്ഫുൾ, രാജാധിരാജ, മെമ്മറീസ് എന്നിങ്ങനെ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. ആലുവ ജ്യോതി നിവാസ് പബ്ലിക് സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് ഈവ ഇപ്പോൾ. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിൽ ശ്രദ്ധേയവേഷം അവതരിപ്പിക്കുന്നുണ്ട് ഇവ.
 
Content Highlights : Actress Eva Soorej Christopher  Christmas special Photoshoot celebrity Fashion Photoshoot