നടി അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ മേയ്‌ക്കോവര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.  സ്ഥിരം സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാനാണ് തന്റെ ഈ ഫോട്ടോഷൂട്ടെന്ന് അനുശ്രീ വ്യക്തമാക്കുന്നു

"പരിണാമം...എന്റെ ആദ്യ മലയാള സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വർഷം പിന്നിടുന്നു.. വഴക്കമുള്ള  അഭിനേതാവായി രൂപാന്തരപ്പെടുകയും പരിണമിക്കുകയും ചെയ്യേണ്ടതും കൂടുതൽ പഠിക്കേണ്ടതും എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യജീവി ആവേണ്ടതും  എന്റെ കടമയാണ്.

എന്നെ തന്നെ വെല്ലുവിളിക്കാനും സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുള്ള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് പരമ്പര..".ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ കുറിച്ചു..

ലോക്ക്ഡൗണിനെ തുടർന്ന് പത്തനാപുരത്തെ വീട്ടിൽ കുടുംബത്തോടൊപ്പം ഒഴിവുകാലം ആസ്വദിക്കുകയാണ് അനുശ്രീ. ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ടകളും താരം പങ്കുവയ്ക്കാറുമുണ്ട്. 

Content Highlights  : Actress Anusree Makeover PhotoShoot Breaking Stereotypes, Celebrity Fashion