അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ. പ്രേക്ഷകരുടെ ലിച്ചി.
താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ബീച്ച് തീമിൽ ഒരുക്കിയ ഫോട്ടോഷൂട്ടിൽ വയലറ്റ് നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. പോണ്ടിച്ചേരി ബീച്ചാണ് ഷൂട്ടിന് വേദിയായിരിക്കുന്നത്.
ആലുവ സ്വദേശിയായ അന്ന സിനിമയിലെത്തുന്നതിന് മുമ്പ് നേഴ്സായി പ്രവർത്തിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെത്തുന്നത്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലുമാണ് അന്ന ഒടുവിൽ വേഷമിട്ടത്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ ഭാര്യയുടെ വേഷമായിരുന്നു അന്ന കൈകാര്യം ചെയ്തത്. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ, രണ്ട് എന്നിവയാണ് അന്നയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Content Highlights : Actress Anna Rajan Lichi New Makeover photoshoot Celebrity Fashion