നടി ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെയാണ്. മറ്റുള്ളവരെ ഉയരങ്ങളിലേക്ക് നയിക്കുകയും വാർത്തെടുക്കുകയും ചെയ്യുന്ന, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന, ധൈര്യസമേതം ജീവിക്കുന്ന, തീക്ഷണതയുള്ള, ഒരിക്കലും കീഴടങ്ങാത്ത മനശക്തിയുള്ള സ്ത്രീകളെ എന്ന ക്യാപ്ഷനോടെയാണ് ഇനിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

റെയ്ൻ റെയ്ൻ കം എഗെയ്ൻ എന്ന ചിത്രത്തിലൂടെയാണ് ഇനിയ സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സ്വർണക്കടുവ, പരോൾ, പെങ്ങളില, മാമാങ്കം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടി.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൽ ഉണ്ണിനീലി എന്ന കഥാപാത്രത്തം ഏറെ ശ്രദ്ധ നേടിയിരുന്നു.  . കോഫി, കളേഴ്സ് എന്നീ തമിഴ് ചിത്രങ്ങളിലാണ് താരം ഇപ്പോൾ‌ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights : Actres Ineya photoshoot celebrity fashion lifestyle