ച്ഛന്റെ സംവിധാനത്തിൽ മകൻ പ്രധാനവേഷത്തിലഭിനയിച്ച ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. കോഴിക്കോട് മായനാട് സ്വദേശി മാത്യു ജോൺ സംവിധാനം ചെയ്ത പാളങ്ങൾക്കപ്പുറം എന്ന ഹ്രസ്വചിത്രമാണ് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നത്. ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത് ഇദ്ദേഹത്തിന്റെ മകനും ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ജോൺ മാത്യുവാണ്.

സൗത്ത് ഇൻഡ്യൻ ഇൻറർ നേഷനൽ ഫിലിം, ബെസ്റ്റ് അവെയർനെസ്സ് ഷോർട്ട് ഫിലിം പുരസ്കാരം, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ത്യാ ഹോണറിബിൾ ജൂറി പുരസ്കാരം, സിനി ഫെയർ ഫിലിം ഫെസ്റ്റിവൽ നൽകുന്ന മികച്ച സാമൂഹ്യ ചിത്രം, ഷോർട്ട് ഇൻ്റർനാഷനൽ ഫിലിം ഫെസ്റ്റിലെ മികച്ച കഥാ പുരസ്കാരം, ഐക്കണിക് ഷോർട്ട് സിനി1 തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ദി ബോയ് എന്ന ഹൃസ്വചിത്രത്തിന് കൊച്ചിൻ ഇൻ്റർനാഷണൽ സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചിട്ടുണ്ട്.

അഭ്യോതയ പണ്ഡീരടി, റയാൻ വിമൽ, റിതിക്, ഇഷാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പശ്ചാത്തല സംഗീതം സാജൻ കെ റാമാണ് നിർവ്വഹിച്ചിരിക്കുന്നത്. ഡാനിഷ് ഡാനിയും, മാനുവൽ തോമസുമാണ് ക്യാമറ. എഡിറ്റിംഗ് തരുൺ രാജ് (സുരഭി സ്റ്റുഡിയോ), ആർട്ട് ഡയറക്ടർ റോസ് മേരി മാത്യു, പോസ്റ്റർ ഡിസൈനർ ഷിജു ജോർജ്ജ്.

പാവാട, ചാപ്റ്റേഴ്സ്, മൈ ബിഗ് ഫാദർ, രസതന്ത്രം, ഫ്രൈഡേ എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് പരസ്യചിത്ര സംവിധായകൻ കൂടിയായ മാത്യു ജോൺ.

Content Highlights: Palangalkkappuram, awards wiining malayalam short film