ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ ഐപിഒ ജൂലായ് 14ന് തുടങ്ങും. പ്രാഥമിക ഓഹരി വില്പനയിലൂടെ 9,375 കോടി രൂപയാണ് കമ്പനി സമാഹരിക്കാനൊരുങ്ങുന്നത്. ഓഹരിയൊന്നിന് 70-72 രൂപ നിരക്കിലാകും വിലനിശ്ചയിക്കുക. 

നേരത്തെ 7,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെതുടർന്നാണ് ഇഷ്യു സൈസ് വർധിപ്പിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപംനടത്തിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

നിലവിൽ കമ്പനിയിൽ പങ്കാളിത്തമുള്ള ഇൻഫോ എഡ്ജ് ഓഫർ ഫോർ സെയിൽവഴി 700 കോടി യുടെ നിക്ഷേപം തിരിച്ചെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈതുക 375 കോടിയായി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. 

ഇൻഫോ എഡ്ജി(18.55%), ഉബർ(9.13%), അലിപേ(8.33%), ആന്റ് ഫിൻ(8.20%), ടൈഗർ ഗ്ലോബൽ(6%), സ്വെക്വേയ ക്യാപിറ്റൽ (5.98%), സഹസ്ഥാപകനായ ദീപീന്ദർ ഗോയൽ (5.51%) തുടങ്ങിയവരാണ് നിലവിൽ കമ്പനിയിലുള്ള പ്രധാന നിക്ഷേപകർ. നിലവിൽ 55,000-60000 കോടി രൂപയാണ് കമ്പനിയുടെ മൂല്യംകണക്കാക്കിയിട്ടുള്ളത്.