പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.
സൊമാറ്റോ ഐപിഒയ്ക്ക് ആദ്യദിവസതന്നെ മികച്ച പ്രതികരണം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ 56ശതമാനവും സബ്സ്ക്രൈബ് ചെയ്തതായി എൻഎസ്ഇയിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.
റീട്ടെയിൽനിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. മണിക്കൂറുകൾക്കകംതന്നെ റീട്ടെയിൽ വിഭാഗത്തിലെ മുഴുവൻ ഓഹരികൾക്കും സബ്സ്ക്രിപ്ഷൻ ലഭിച്ചു.
9,375 കോടി രൂപയാണ് പ്രാരംഭ ഓഹരി വിൽപനയിലൂടെ കമ്പനി സമാഹരിക്കുന്നത്. 9000 കോടി രൂപയുടെ പുതിയ ഒഹരികളോടൊപ്പം ഓഫർ ഫോർ സെയിൽവഴി 375 കോടി രൂപയുമാണ് സമാഹരിക്കുന്നത്. ഇൻഫോ എഡ്ജാണ് 375 കോടിയുടെ ഓഹരികൾ വിൽക്കുന്നത്.
ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാകും വില. ചുരുങ്ങിയത് 195 ഓഹരികളുടെ ഒരുലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക. റീട്ടെയിൽ നിക്ഷേപകർക്ക് പരമാവധി 13 ലോട്ടിനുവരെ അപേക്ഷനൽകാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..