വൻകിട നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമെടുത്തതോടെ രണ്ടുദിവസത്തിനിടെ സൊമാറ്റോയുടെ ഓഹരി 15ശതമാനം തകർച്ചനേരിട്ടു. ആങ്കർ നിക്ഷേപകരുടെ ലോക്ക് ഇൻ പിരിഡ് കഴിഞ്ഞതോടെയാണ് വൻതോതിൽ ഓഹരി വിറ്റത്. 

ഇതോടെ ഓഹരി വില ചൊവാഴ്ച 120 രൂപ നിലവാരത്തിലെത്തി. 141.20 രൂപയായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. കഴിഞ്ഞ ദിവസം ആറ് ശതമാനമായിരുന്നു താഴ്ന്നത്. 

വില്പന സമ്മർദംനേരിട്ടതോടെ കമ്പനിയുടെ വിപണിമൂല്യം 97,250 കോടി രൂപയായി താഴ്ന്നു. ലിസ്റ്റ്‌ചെയ്ത ഉടനെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയിലേറെയായിരുന്നു.