വില്പന സമ്മര്‍ദത്തിനിടെ 4.66 കോടി ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കി സൊമാറ്റോ


1 min read
Read later
Print
Share

വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപ സ്ഥാപനമായ മൂര്‍ സ്ട്രാറ്റജിക് വെഞ്ച്വേഴ്‌സ് വിറ്റൊഴിഞ്ഞത് 4.25 കോടി ഓഹരികള്‍. 

പ്രതീകാത്മകചിത്രം| Photo: AFP

നത്ത വില്പന സമ്മര്‍ദം നേരിട്ട ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ജീവനക്കാര്‍ക്കുള്ള ഓഹരി വിഹിത(എംപ്ലോയീസ് സ്‌റ്റോക്ക് ഓണര്‍ഷിപ്പ്-ഇസോപ് )മായി 4.66 കോടി ഓഹരികള്‍ അനുവദിച്ചു.

രണ്ടുദിവസത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 21ശതമാനമാണ് ഇടിവുണ്ടായത്. നിലവിലെ ഓഹരി വില പ്രകാരം അനുവദിച്ച ഓഹരികളുടെ മൊത്തം മൂല്യം 193 കോടി രൂപയാണ്. ഓഹരിയൊന്നിന് 41 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ജൂലായ് 26നാണ് ജീവനക്കാര്‍ക്ക് 4,65,51,600 ഓഹരികള്‍ നല്‍കുന്നതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. കമ്പനിയിലെ 78ശതമാനത്തോളംവരുന്ന(613 കോടി) ഓഹരികള്‍ക്ക് ബാധകമായിരുന്ന നിര്‍ബന്ധിത കാലാവധി (ലോക്ക് ഇന്‍ പിരിയഡ്) ജൂലായ് 23ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് കനത്ത വില്പന സമ്മര്‍ദം സൊമാറ്റോയുടെ ഓഹരി നേരിട്ടത്.

അതിനിടെ, ഐപിഒയ്ക്ക് മുമ്പുള്ള നിക്ഷേപകരായ ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം മൂര്‍ സ്ട്രാറ്റജിക് വെഞ്ച്വേഴ്‌സ് കഴിഞ്ഞദിവസം 44 രൂപ നിവലാരത്തില്‍ 4.25 കോടി ഓഹരികള്‍ വിറ്റൊഴിഞ്ഞു. സൊമാറ്റോയില്‍ നിക്ഷേപിച്ചതിലൂടെ നാല് കോടി രൂപയുടെ നഷ്ടമാണ് മൂറിനുണ്ടായത്. ഐപിഒയ്ക്ക് മുമ്പ് 191 കോടി രൂപയായിരുന്നു നിക്ഷേപം നടത്തിയത്.

Content Highlights: Zomato allots 4.66 crore shares to employees at Re 1 apiece amid sell-off

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
stock market
Premium

2 min

വിദേശികളുടെ തിക്കുംതിരക്കും: സൂചികകള്‍ പുതിയ റെക്കോഡ് കുറിക്കുമോ?

Jun 7, 2023


stock market
Premium

3 min

ആഗോള വെല്ലുവിളികള്‍ തുടര്‍ന്നേക്കാം; ഹ്രസ്വകാല മുന്നേറ്റത്തിന് സാധ്യത

Jun 10, 2023


stock market

2 min

വസന്തം തിരിച്ചുവരുമോ? വിദേശ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഓഹരികള്‍

Nov 16, 2022

Most Commented