യുഎസ് കേന്ദ്ര ബാങ്കിന്റെ പണനയം ഉറ്റുനോക്കി ലോക ഓഹരി വിപണി


വിനോദ് നായര്‍



വരാനിരിക്കുന്ന യുഎസ് കേന്ദ്ര ബാങ്കിന്റെ പണനയം സംബന്ധിച്ച കൂട്ടിക്കിഴിക്കലുകള്‍ നടത്തുന്ന നിക്ഷേപകരാണ് ആഗോള തലത്തില്‍ വിപണിയിലിപ്പോള്‍ ഭൂരിഭാഗവും. 0.50 ശതമാനം പലിശ നിരക്കു വര്‍ധന അംഗീകരിച്ചെങ്കിലും വിദേശ നിക്ഷേപകര്‍ ജാഗ്രതയിലാണ്.

Market Analysis

Photo: Gettyimages

രാനിരിക്കുന്ന പണനയ പ്രഖ്യാപനങ്ങളെക്കുറിച്ചു ആശങ്കപ്പെടുന്ന അവസ്ഥയിലായിരുന്നു വിപണി പോയവാരം. വര്‍ധിച്ച അസംസ്‌കൃത എണ്ണവിലയും ആഗോള വിപണിയിലെ ദുര്‍ബലാവസ്ഥയും കാരണം തളര്‍ന്ന നിലയിലായിരുന്നു ആഭ്യന്തര വിപണി. പലിശനിരക്കിലുണ്ടായ 0.50 ശതമാനം വര്‍ധനയും സിആര്‍ആറിലെ ഉയര്‍ച്ചയും വിപണി സ്വാംശീകരിച്ചു.

വരാനിരിക്കുന്ന യുഎസ് കേന്ദ്ര ബാങ്കിന്റെ പണനയം സംബന്ധിച്ച കൂട്ടിക്കിഴിക്കലുകള്‍ നടത്തുന്ന നിക്ഷേപകരാണ് ആഗോള തലത്തില്‍ വിപണിയിലിപ്പോള്‍ ഭൂരിഭാഗവും. 0.50 ശതമാനം പലിശ നിരക്കു വര്‍ധന അംഗീകരിച്ചെങ്കിലും വിദേശ നിക്ഷേപകര്‍ ജാഗ്രതയിലാണ്. ഇപ്പോഴുള്ള ഫലപ്രദ നിരക്കായ ഒരു ശതമാനം ഈവര്‍ഷം ഡിസംബറോടെ 2.5 ശതമാനവും 2023 ഡിസമ്പറോടെ 3.25 ശതമാനവും ആയിത്തീരുമെന്നാണ് വിലയിരുത്തല്‍. ആഗോള പണപ്പെരുപ്പം അടിസ്ഥാനമാക്കിയുള്ള ഈ കര്‍ശന പലിശനയം യുദ്ധത്തിന്റേയും ചൈനയില്‍ നിന്നുള്ള ചരക്കു നീക്കത്തിന്റേയും ഗതിയനുസരിച്ച് മാറ്റത്തിന് വിധേയമാണ്.

നേട്ടമേഖലകള്‍
വിശാല വിപണി കാര്യമായ തിരുത്തലിനു വിധേയമായിട്ടുണ്ട് എന്നകാര്യം ആഭ്യന്തര നിക്ഷേപകര്‍ ശ്രദ്ധിക്കണം. ഇരുവശത്തും അപകട സാധ്യതയുള്ള സന്തുലിത അവസ്ഥയിലാണ് വിപണി. വളരുന്ന സമ്പദ് വ്യവസ്ഥയിലെ പലിശ കണക്കില്‍ ലാഭ നഷ്ടങ്ങങ്ങളില്ലാത്ത ബാങ്കിംഗ് മേഖലയാണ് ഏറ്റവും ഗുണകരമായ വിഭാഗം. ഉറച്ച ധനാഗമസ്ഥിതിയുള്ള ഓഹരികളാണ് ശ്രദ്ധ വെക്കേണ്ടത്. സാമ്പത്തിക സങ്കോചത്തിന്റെ കാലത്ത് ഗുണനിലവാരം നോക്കിയുള്ള വാങ്ങലിലായിരിക്കണം ശ്രദ്ധയൂന്നേണ്ടത്. ബാങ്കിംഗ്, എഫ്എംസിജി, കാര്‍ഷിക മേഖല, കെമിക്കല്‍, ഐടി, ടെലികോം, മാധ്യമ രംഗം, ഹോട്ടല്‍, ആരോഗ്യ പരിചരണം, ഹരിത വികസന മേഖലകള്‍ എന്നിവയാണ് നിക്ഷേപത്തിന് ഏറ്റവും അഭികാമ്യം.

ആര്‍ബിഐ നയം
ആര്‍ബിഐ നയപ്രഖ്യാപനം മിക്കവാറും പ്രതീക്ഷിതമായിരുന്നതിനാല്‍ വിപണിയില്‍ ഉല്‍ക്കണ്ഠയുണ്ടായില്ല. യുഎസ് കേന്ദ്ര ബാങ്കിന്റെ പണ നയ പ്രഖ്യാപനത്തിനു മുന്നോടിയായി ആഗോള വിപണിയിലെ വില്‍പനയും കൂടിയ ഇന്ധന വിലയും വിപണിക്ക് അല്‍പം ദൃഢത നല്‍കി. 2022-23 വര്‍ഷം പലിശ നിരക്കുകളില്‍ ഇനിയും വര്‍ധന പ്രതീക്ഷിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദാര പണനയം പിന്‍വലിക്കുകയും വിലക്കയറ്റ നിരക്ക് 6.7 ശതമാനമാകുമെന്നു കണക്കാക്കുകയും ചെയ്തിട്ടുണ്ട്. നയം കര്‍ശനമെങ്കിലും പ്രതികൂലമല്ല. 2023 മാര്‍ച്ച് ആകുമ്പോഴേക്കും റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഇന്നത്തെ 4.9 ശതമാനത്തില്‍ നിന്ന് 6 ശതമാനംവരെ വര്‍ധിപ്പിച്ചേക്കും. കഴിഞ്ഞ 7 മാസത്തില്‍ കൂടിയ വിലക്കയറ്റവും പണനയവും നേരിടുന്നതിന് ഇന്ത്യന്‍ വിപണി തിരുത്തലിനു വിധേയമായിക്കൊണ്ടിരുന്നു. ഹ്രസ്വ കാലത്ത്, വര്‍ധിച്ച അനിശ്ചിതത്വത്തില്‍ ട്രേഡിംഗ് നടക്കുമെങ്കിലും വിലകളിലുണ്ടായ മാറ്റം ഒരു പരിധിവരെ വിപണി ക്രമീകരിച്ചുകഴിഞ്ഞു.

ഏറ്റവും ബാധിക്കുക
കര്‍ശന പണനയവും വര്‍ധിക്കുന്ന വിലക്കയറ്റവും കോര്‍പറേറ്റ് ലാഭം കുറയ്ക്കുമെന്ന ഉല്‍ക്കണ്ഠയുണ്ട്. ഇത് ശരിയാണെങ്കിലും 2023 സാമ്പത്തികവര്‍ഷം യഥാര്‍ത്ഥ ജിഡിപി 2022 ലെ 8.7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനം ആകുമെന്നും ആര്ബിഐ കണക്കാക്കുന്നുണ്ട്. 2023 സാമ്പത്തിക വര്‍ഷം ശരാശരി വിലക്കയറ്റം 6 മുതല്‍ 7 ശതമാനംവരെ എന്നു കണക്കാക്കിയാല്‍ 13 മുതല്‍ 14 ശതമാനംവരെ ആരോഗ്യകരമായ വളര്‍ച്ച കണക്കാക്കാവുന്നതാണ്. വന്‍കിട ഓഹരികള്‍, ശക്തമായ ബ്രാന്‍ഡുകള്‍ തുടങ്ങിയവയുടെ ലാഭം മാറ്റമില്ലാതെ തുടരാന്‍ ഇതു സഹായിക്കും. ഊര്‍ജ്ജം, ഉപഭോഗം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലയിലെ ഓഹരികളെയായിരിക്കും ഈ കാലത്ത് ഏറ്റവും മോശമായി ബാധിക്കുക.

ചുരുക്കത്തില്‍
വര്‍ധിക്കുന്ന ക്രൂഡോയില്‍, ലോഹ വിലകള്‍, വിതരണ തടസം തുടങ്ങിയവ കാരണം ഓഹരികളുടെ വിപണി മൂല്യത്തില്‍ സംഭവിക്കാവുന്ന അനിശ്ചിതത്വമാണ് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നത്. തുടരുന്ന യുദ്ധവും ചൈനയില്‍ നിന്നുള്ള ഉത്പന്ന നീക്കത്തിലെ തടസവുമാണ് ലോകത്ത് കൂടിയ തോതിലുള്ള വില വര്‍ധനയ്ക്കു കാരണം. എന്നാല്‍ യുദ്ധം അവസാനിക്കുകയും ചൈനയില്‍ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിക്കുകയും ചെയ്താല്‍ വിലകള്‍ കുറയും. യുദ്ധം മന്ദഗതിയിലാകുന്നതിന്റേയും ചൈനയില്‍ കോവിഡ് പൂര്‍ണമായി നിയന്ത്രണ വിധേയമാകുന്നതിന്റേയും സൂചനകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: World Stock investors looks at US central bank monetary policy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented