ന്യൂഡല്‍ഹി: എക്സിറ്റ് പോളില്‍ എന്‍ഡിഎ സഖ്യത്തിന് മികച്ച വിജയം പ്രവചിച്ചതിനെതുടര്ന്ന് ഓഹരി വിപണി കുതിച്ചപ്പോള്‍ ഒരു മിനുറ്റുകൊണ്ട് നിക്ഷേപകന്റെ കീശയിലെത്തിയത് 3,18,000 കോടി രൂപ.
പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിജയം എക്സിറ്റ് പോളുകളില്‍ പ്രതിഫലിച്ചതാണ് വിപണി കുതിക്കാനിടയാക്കിയത്. സെന്‍സെക്സ് 900 പോയന്റാണ് വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ ഉയര്‍ന്നത്. നിഫ്റ്റിയാകട്ടെ 250 ഓളം പോയന്റും നേട്ടത്തിലായി.
്വ്യാപാരം ആരംഭിച്ച് 60 സെക്കന്‍ഡിനുള്ളില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 3.18 ലക്ഷം കോടി ഉയര്‍ന്ന് 1,49,76,896 കോടിയായി. 1,46,58,710 കോടിയായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്.
കഴിഞ്ഞ മൂന്ന് വ്യാപാരദിനങ്ങളിലായി വിപണി മൂല്യത്തിലുണ്ടായ വര്‍ധന 5.39 ലക്ഷം കോടി രൂപയാണ്.
രാവിലെ 9.20ന് ബിഎസ്ഇ സെന്‍സെക്സ് 962 പോയന്റ് ഉയര്‍ന്ന് 38,892.89ലെത്തി. നേട്ടമാകട്ടെ 2.53ശതമാനം. നിഫ്റ്റി 287 പോയന്റും(2.51%)ഉയര്‍ന്ന് 11,648.70ലുമെത്തി.
സെന്‍സെക്സ് ഓഹരികളില്‍ എസ്ബിഐ 4.99 ശതമാനം ഉയര്‍ന്ന് 334.85 രൂപയായി. ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, യെസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ യഥാക്രമം 4.36ശതമാനം, 4.27ശതമാനം,3.98ശതമാനം, 3.85ശതമാനം നേട്ടമുണ്ടാക്കി.
Within 60 secs, Rs 3.2 lakh crore added to investor kitty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..