നത്ത ചാഞ്ചാട്ടംനേരിട്ടെങ്കിലും ജൂൺ 25ന് അവസാനിച്ച ആഴ്ചയിലും ഓഹരി സൂചികകളിൽ നേട്ടംതുടർന്നു. ബിഎസ്ഇ സെൻസെക്‌സ് 580.59 പോയന്റ് (1.10ശതമാനം)നേട്ടത്തിൽ 52,925.04ലിലും നിഫ്റ്റി 177.05(1.12ശതമാനം)ഉയർന്ന് 15,860.4 നിലവാരത്തിലുമെത്തി. റെക്കോഡ് ഉയരംകുറിച്ച് ജൂൺ 22ന് സെൻസെക്‌സ് 53,057.11ലെത്തുകയുംചെയ്തു.

ബിഎസ്ഇ ലാർജ് ക്യാപ് സൂചിക ഒരുശതമാനമാണ് നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, പിരമൾ എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ പ്രൂഡൻഷ്യൽ, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിലെത്തിയത്. റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ കാർഡ്‌സ്, ഗോദ്‌റേജ് കൺസ്യൂമർ പ്രൊഡക്ട്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. 

stock market

ഈകാലയളവിൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനം നേട്ടമുണ്ടാക്കി. ഭാരത് ഇലക്ട്രോണിക്‌സ്, ജിഎംആർ ഇൻഫ്ര, മാക്‌സ് ഫിനാൻഷ്യൽ സർവീസസ്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, അദാനി ഗ്രീൻ എനർജി തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ജൂബിലന്റ് ഫയർവർക്‌സ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, സുപ്രീം ഇൻഡസ്ട്രീസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നീ ഓഹരികൾ നഷ്ടത്തിലായി. 

ബിഎസ്ഇ സ്‌മോൾ ക്യാപ് സൂചികയിലും 1.4ശതമാനം നേട്ടമുണ്ടായി. സെക്ടറുകൾ പരിശോധിക്കുകയാണെങ്കിൽ നിഫ്റ്റി പൊതുമേഖല ബാങ്ക അഞ്ചുശതമാനത്തിലേറെ നേട്ടമുണ്ടാക്കിയതായി കാണാം. നിഫ്റ്റി മെറ്റൽ സൂചിക 3.4ശതമാനവും ഐടി 2.7ശതമാനവും എനർജി, മീഡിയ ഒരുശതമാനംവീതവും ഉയർന്നു. 

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ വ്യാപാര ആഴ്ചയിൽ 2,689.9 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 4,729.17 കോടിയുടെ ഓഹരികൾ വാങ്ങിക്കൂട്ടുകയുംചെയ്തു. ജൂണിലെ മൊത്തം കണക്കെടുക്കുകയാണെങ്കിൽ വിദേശ സ്ഥാപനങ്ങൾ 3,162.86 കോടിയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,436.20 കോടിയും നിക്ഷേപിച്ചു.  

കഴിഞ്ഞയാഴ്ചയിൽ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിൽ ഇടിവാണുണ്ടായത്. 32 പൈസയുടെ നഷ്ടം. 73.86 രൂപയായിരുന്നു ജൂൺ 25 ലെ ക്ലോസിങ് നിലവാരം.  

stock market

വരുംആഴ്ച
ജൂൺ 25ന് അവസാനിച്ച ആഴ്ചയിൽ സെൻസെക്‌സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത് 1.1ശതമാനത്തോളമാണ്. അതേസമയം, മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.4ശതമാനവും ഉയർന്നു. പ്രധാന സൂചികകളെ മറികടന്നാണ് ഇടത്തരം-ചെറുകിട ഓഹരികളിലെ കുതിപ്പെന്ന് മനസിലാക്കാം. 

ഇടത്തരം-ചെറുകിട ഓഹരികളിലെ കുതിപ്പ് അടുത്തയാഴ്ച തുടരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, ഉപഭോഗം, രാസവ്യവസായം, ചരക്കുനീക്കം എന്നീമേഖലകളിലാകും മുന്നേറ്റം പ്രകടമാകുക. 

കോവിഡ് ബാധിതരുടെ എണ്ണംകുറയുന്നതും വാക്‌സിനേഷൻ അതിവേഗത്തിൽ തുടരുന്നതും ലോക്ഡൗൺ പിൻവലിക്കുന്നതുമെല്ലാം സമ്പദ്ഘടനയ്ക്ക് ശുഭകരമാണ്. യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനത്തെതുടർന്ന് വിദേശ നിക്ഷേപകർ കൂടൊഴിയുന്നതുമാത്രമാണ് വിപണിയിൽ നിലനിൽക്കുന്ന ഭീഷണി.