വന്‍ലാഭത്തിലുള്ള മുന്‍നിര കമ്പനികള്‍ വിപണിമൂല്യത്തില്‍ പിന്നിലാകുന്നത് എന്തുകൊണ്ട്?


ഡോ. വി. കെ വിജയകുമാര്‍ലാഭവും വിപണിമൂല്യവും തമ്മിലുള്ള വലിയ അന്തരം അദാനി ഓഹരികളുടെകാര്യത്തില്‍ കാണാം. വന്‍കിട ഇന്‍ഫ്രാ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതില്‍ ഗൗതം അദാനി വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്; എന്നാല്‍ അദാനി ഓഹരികളുടെ ഉയര്‍ന്ന പിഇ അനുപാതം ആശങ്കാജനകമാണ്.

Market outlook

Photo: Gettyimages

ഭീമന്‍ കമ്പനികളുടെ കാലഘട്ടമാണിത്, പ്രത്യേകിച്ച് സാങ്കേതിക മേഖലയില്‍. അമേരിക്കയിലെ എം.എ.എം.എ.എ (MAMAA) കമ്പനികള്‍ എന്നറിയപ്പെടുന്ന മെറ്റ, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആമസോണ്‍ എന്നിവ എസ്ആന്റ് പി 500-ന്റെ വിപണിമൂല്യത്തിന്റെ 22 ശതമാനംവരും. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വമ്പന്‍ കോര്‍പ്പറേറ്റുകളുടെ ഈ ആധിപത്യം വികസിത സമ്പദ് വ്യവസ്ഥകളില്‍ കണ്ടുവരുന്ന പ്രവണതയാണ്. ഇന്ത്യയെപോലെ വളര്‍ന്നുവരുന്ന വിപണികളിലും ഇത് ദൃശ്യമാണ്. കഴിഞ്ഞ ദശകത്തില്‍ ശക്തിപ്രാപിച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ മാറ്റം സമ്പദ്വ്യവസ്ഥയുടെ ഔപചാരികവല്‍ക്കരണമാണ്. നികുതി വെട്ടിപ്പിന്റെ തണലില്‍ അഭിവൃദ്ധി പ്രാപിച്ച അനൗപചാരിക മേഖല ഇപ്പോള്‍ കഠിനമായ വെല്ലുവിളികള്‍ നേരിടുകയാണ്. ജിഎസ്ടി പോലുള്ള പരിഷ്‌കാരങ്ങള്‍ അനൗപചാരിക മേഖലയെ സാരമായി ബാധിച്ചു. ഈ അവസരം മുതലെടുത്തുകൊണ്ട് ഔപചാരിക മേഖല തുടര്‍ച്ചയായി അവരുടെ വിപണി വിഹിതം വര്‍ദ്ധിപ്പിച്ചു. തല്‍ഫലമായി, വിപണിയുടെ വളര്‍ച്ചയുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ട് വലിയ കമ്പനികള്‍ കൂടുതല്‍ ഉയരത്തിലേക്കുകുതിക്കുന്നു.

1991ല്‍ സമ്പദ് വ്യവസ്ഥയില്‍ ഉദാരീകരണം തുടങ്ങിയപ്പോള്‍ ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ ലാഭത്തിന്റെ 14 ശതമാനത്തോളം സംഭാവന നല്‍കിയത് രാജ്യത്തെ 20 മുന്‍നിര കമ്പനികളായിരുന്നു. ഈ അനുപാതം ക്രമാനുഗതമായി ഉയരുകയാണ്. 2010-ല്‍ ഇത് 52 ശതമാനമായി ഉയര്‍ന്നു.2022-ല്‍ ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ ലാഭത്തിന്റെ 75 ശതമാനവും വരുന്നത് ഏറ്റവും വലിയ 20 കമ്പനികളില്‍ നിന്നാണ്. എന്നാല്‍ വളരെ ലാഭകരമായ പല കമ്പനികളും വിപണി മൂല്യത്തില്‍ പിന്നിലാണെന്നത് ശ്രദ്ധേയമാണ്.

വലിയ കമ്പനികള്‍ കൂടുതല്‍ വളര്‍ച്ച നേടുമ്പോള്‍
വന്‍കിട കമ്പനികളുടെ ആധിപത്യം ആഗോള പ്രവണതയാണ്. യുഎസ്, ജപ്പാന്‍ പോലുള്ള വികസിത സമ്പദ്വ്യവസ്ഥകളിലും ദക്ഷിണകൊറിയ പോലുള്ള വളര്‍ന്നുവരുന്ന സമ്പദ് വ്യസ്ഥകളിലും ഈ പ്രവണത കാണാന്‍ കഴിയും. വമ്പന്‍ കമ്പനികള്‍ക്ക് കുറഞ്ഞ മൂലധനത്തില്‍ മാനവവിഭവശേഷിയെയും അത്യാധുനിക സാങ്കേതികവിദ്യയെയും മികച്ച രീതില്‍ ഉപയോഗപ്പെടുത്താന്‍ എളുപ്പം സാധിക്കും. ചെറിയ കമ്പനികളെ അപേക്ഷിച്ച് ആഘാതങ്ങളെ നേരിടാന്‍ അവര്‍ പ്രാപ്തരുമാണ്. അതിനാല്‍ത്തന്നെ, ഉയര്‍ന്ന ലാഭം നല്‍കുന്ന ഇത്തരം ബ്ലൂചിപ്പ് കമ്പനികളില്‍ ഭൂരിഭാഗവും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

അന്തരം എന്തുകൊണ്ട്?
മികച്ച ലാഭംനേടിയ കമ്പനികളുടെ പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങളിലുള്ള പല കമ്പനികളും വിപണി മൂല്യത്തിന്റെ പട്ടികയില്‍ ആദ്യ 20-ല്‍ ഇടംകണ്ടെത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ലാഭത്തില്‍ ആദ്യ 20-ല്‍ ഇല്ലാത്ത പല കമ്പനികളും വിപണിമൂല്യത്തില്‍ ആദ്യ 20-ല്‍ സ്ഥാനം നേടുന്നതും.

ലാഭവും വിപണിമൂല്യവും തമ്മിലുള്ള വലിയ അന്തരം അദാനി ഓഹരികളുടെകാര്യത്തില്‍ കാണാം. വന്‍കിട ഇന്‍ഫ്രാ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതില്‍ ഗൗതം അദാനി വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്; എന്നാല്‍ അദാനി ഓഹരികളുടെ ഉയര്‍ന്ന പിഇ അനുപാതം ആശങ്കാജനകമാണ്. ഒഎന്‍ജിസി, കോള്‍ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ മികച്ച ലാഭത്തിലാണെങ്കിലും നിക്ഷേപകര്‍ക്ക് സമ്പത്ത് സൃഷ്ടിച്ചുനല്‍കാന്‍ ശേഷികുറവാണെന്ന പൊതുധാരണമൂലം വിപണിയില്‍ അത്ര ആകര്‍ഷകമല്ല. ഈ ഭീമന്‍മാര്‍ ഒരിക്കലും നിക്ഷേപകര്‍ക്ക് സമ്പത്ത് സൃഷ്ടിച്ചു നല്‍കിയിട്ടില്ല എന്നതാണ് വസ്തുത. എന്‍ടിപിസിയുടെയും പവര്‍ ഗ്രിഡിന്റെയും സ്ഥിതി സമാനമാണ്. ടാറ്റസ്റ്റീല്‍, ജെഎസ്ഡബ്ല്യുസ്റ്റീല്‍, വേദാന്ത, സെയില്‍ എന്നീ കമ്പ നികള്‍ ലോഹ മേഖലയിലായതുകൊണ്ട് അവയിലെ നിക്ഷേപത്തില്‍ നിന്നുള്ളലാഭത്തിന് ചാക്രികസ്വഭാവമുണ്ട്.

എസ്ബിഐ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണെങ്കിലും, സ്വകാര്യ മേഖലയിലെ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് വലിയരീതിയില്‍ സമ്പത്ത് സൃഷ്ടിച്ചുനല്‍കിയിട്ടില്ല. എന്നിരുന്നാലും ഇപ്പോള്‍ എസ്ബിഐ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, കൊട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, മുന്‍നിര ഐടി കമ്പനികള്‍ എന്നിവയ്ക്ക് അവിശ്വസനീയമായ സമ്പത്ത് സൃഷ്ടിയുടെ അസൂയാവഹമായ ട്രാക്ക് റെക്കോര്‍ഡുണ്ട്. അതുകൊണ്ടുതന്നെ ഈ കമ്പനികളുടെ ഓഹരികള്‍ക്ക് വിപണിയില്‍ ഏറെ പ്രിയമാണ്. നിലവില്‍ നല്‍കുന്ന ലാഭത്തേക്കാള്‍ കൂടുതല്‍, ഭാവിയില്‍ ഈ കമ്പനികള്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ശേഷിയുള്ളവയാണെന്നുള്ള അനുമാനമാണ് ഇവയുടെ നിലവിലെ ഓഹരി വിലയും നേട്ടവും നിര്‍ണ്ണയിക്കുന്നത്. ഭാവിയില്‍ നിഫ്റ്റിയിലെ ചാഞ്ചാട്ടം വര്‍ദ്ധിക്കുമെന്നതിനാല്‍, ടോപ്പ് 20-ലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ള കമ്പനികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് നല്ല നിക്ഷേപ അവസരം നല്‍കും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)

Content Highlights: Why do leading companies lag behind in market cap column by dr v k vijayakumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented