കുതിപ്പിന് സാധ്യതയുള്ള ഓഹരികളും സെക്ടറുകളും ഏതൊക്കെ? 


വിനോദ് നായര്‍ആഗോള സമ്പദ് വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക്. എങ്കിലും ഹ്രസ്വകാലത്ത് ചെറിയ തിരയിളക്കം പ്രതീക്ഷിക്കാം.

Photo:PTI

പ്രധാന സൂചികകളിലുണ്ടാകുന്ന മാറ്റമോ പ്രതിദിനാടിസ്ഥാനത്തില്‍ ഉണ്ടാകുന്ന സുരക്ഷിതത്വ വ്യതിയാനമോ ആണ് വിപണിയിലെ അസ്ഥിരത അഥവാ ചാഞ്ചാട്ടത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്. ഓഹരികളുടെ വര്‍ധിക്കുന്ന വിലയുമായും അസ്ഥിരതയെ ബന്ധപ്പെടുത്താറുണ്ട്. എന്തൊക്കെയായാലും വിപണിയോ ഓഹരി വിലകളോ പ്രതികൂല പ്രഭാവത്തോടെ ചാഞ്ചാടുമ്പോള്‍ മൂല്യത്തിലുണ്ടാകുന്ന നഷ്ടം ധനവിപണിയെ ബാധിക്കുന്നു.

സര്‍ക്കാര്‍ നയങ്ങളിലുണ്ടാകുന്ന മാറ്റമോ, സാമ്പത്തിക കാഴ്ചപ്പാടോ, പുതുനിയമങ്ങളോ, വ്യവസായ വളര്‍ച്ചയോ, കാലാവസ്ഥാ വ്യതിയാനമോ, കമ്പനികളിലുണ്ടാകുന്ന മാറ്റങ്ങളോ ആണ് സാധാരണയായി വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ക്കു തിരികൊളുത്തുന്നത്. ശുഭപ്രതീക്ഷയുടെ കാലത്തും അശുഭ പ്രതീക്ഷയുടെ ഘട്ടത്തിലും അതിരുകടന്ന പ്രതികരണം വിപണിയുടെ സ്വഭാവമാണ്. ഇത്തരം ഘടകങ്ങള്‍ ഡിമാന്റ് -സപ്ളെ ബലതന്ത്രത്തേയും ഓഹരിയുടെ ധനമൂല്യത്തേയും ബാധിക്കുന്നതിനാല്‍ പ്രതിദിന ചാഞ്ചാട്ടത്തിനു സാധ്യതയുണ്ട്. കൂടുതല്‍ വാങ്ങലോ വില്‍ക്കലോ ഉണ്ടായാലും ഹ്രസ്വകാലത്തേക്ക് വിപണിയില്‍ അസന്തുലനം ഉണ്ടാകാം. എന്നാല്‍ ഇടക്കാലം മുതല്‍ ദീര്‍ഘകാലത്തേക്ക് മിതമായ നിലവാരത്തിലേക്കു തിരിച്ചെത്താറുമുണ്ട്.

അസ്ഥിരത വിപണിയില്‍ പ്രതിദിന പ്രതിഭാസമാണ്. അതേക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നതിനു പകരം അസന്തുലിതാവസ്ഥ മുതലെടുക്കാനാണ് ശ്രമിക്കേണ്ടത്. ഹൃസ്വകാലയളവില്‍ അത് നമ്മെ ആശയക്കുഴപ്പത്തിലാക്കാമെങ്കിലും അസ്ഥിരത നിക്ഷേപ യാത്രയില്‍ നമ്മുടെ സഹയാത്രികനാണെന്ന വാസ്തവം ഉള്‍ക്കൊള്ളുകയും ദീര്‍ഘകാല ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമാണ് വേണ്ടത്. ഇത്തരം സാഹചര്യം വാങ്ങാനും വില്‍ക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. ഊഹാപോഹങ്ങള്‍ക്കു പകരം നിലവാരമുള്ള ഓഹരികളില്‍ നിക്ഷേപിക്കാനാണ് ശ്രദ്ധവെക്കേണ്ടത്. വിശാല വിപണിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവും നല്ലപ്രകടനം നടത്തുക മിക്കപ്പോഴും ഉയര്‍ന്ന നിലവാരമുള്ള ഓഹരികളായിരിക്കും.

സമ്പദ് വ്യവസ്ഥ അപകടാവസ്ഥയിലൂടെ നീങ്ങുന്നതിനാല്‍ ഇന്നത്തെ വിപണി സാഹചര്യത്തില്‍ അസ്ഥിരതയ്ക്കു കൂടിയ പ്രാധാന്യമുണ്ട്. ലോക സമ്പദ്ഘടന മാന്ദ്യവും പലിശ നിരക്കു വര്‍ധനയുമടങ്ങിയ ഇരട്ട ശാപത്തിലൂടെയാണ് കടന്നുപോകുന്നത്. ദീര്‍ഘകാല ശരാശരിയിലും താഴെ ഇടപാടുനടക്കുമ്പോള്‍ വരുമാന വളര്‍ച്ച ദുര്‍ബ്ബലമായിത്തീരുന്നു. എങ്കിലും ഇന്ത്യയുടെ പിഇ അനുപാതം ദീര്‍ഘകാല ശരാശരിയേക്കാള്‍ 15 ശതമാനം മുകളിലാണ്.

റിസ്‌ക് കുറഞ്ഞതും കൂടുതല്‍ ലാഭംതരുന്നതുമായ ദശവര്‍ഷ സര്‍ക്കാര്‍ ബോണ്ടിന്റെ 7.25 ശതമാനം നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള നേട്ടം അഞ്ചു ശതമാനം മാത്രമാണ്. ട്രിപ്പിള്‍ എ മുതല്‍ എ മൈനസ് വരെയുള്ള ബോണ്ടുകള്‍ക്ക് ഉന്നത നിലവാരമുള്ള കോര്‍പറേറ്റുകള്‍ 7.4 ശതമാനം മുതല്‍ 11 ശതമാനംവരെ നേട്ടം നല്‍കുന്നുണ്ട്. കൂടിയ പലിശ നയം കാരണം ബോണ്ട് നേട്ടം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഹരി വിപണിയിലെ കൂടിയ റിസ്‌കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ റിസ്‌ക് കുറഞ്ഞ കടപ്പത്ര നിക്ഷേപം കൂടുതല്‍ ആകര്‍ഷകമായിത്തീരുകയാണ്.

ഓഹരികള്‍, ബോണ്ടുകള്‍, സ്വര്‍ണം എന്നിവ സന്തുലിതമായി അടങ്ങിയ പോര്‍ട് ഫോളിയോ കൂടുതല്‍ ഗുണകരമായിരിക്കും. റിസ്‌കെടുക്കാന്‍ മടിയുള്ള നിക്ഷേപകര്‍ക്ക് 40 മുതല്‍ 60 ശതമാനം വരെ ഓഹരികളില്‍ നിക്ഷേപിക്കാവുന്നതാണ്. 5മുതല്‍ 10 ശതമാനം വരെ സ്വര്‍ണ നിക്ഷേപമാവാം. ഉചിതമായ ഓഹരികളുടെ കാര്യത്തില്‍ മേഖലകളും കമ്പനികളും വേര്‍തിരിച്ചു കണ്ടെത്തണം.

ആഗോള സമ്പദ് വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക്. എങ്കിലും ഹ്രസ്വകാലത്ത് ചെറിയ തിരയിളക്കം പ്രതീക്ഷിക്കണം. അതിനാല്‍ ഉപഭോഗ, ധനകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. വിലകളുടെ കാര്യത്തിലും അവ ആകര്‍ഷകമാണ്. രാജ്യത്തെ പരിഷ്‌കരണ നടപടികളുമായി യോജിച്ചു പോകുന്ന മേഖലകളും ഓഹരികളും മുന്നോട്ടു കുതിക്കും. ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍, ഹരിത ഊര്‍ജ്ജം, വൈദ്യത വാഹനം,, പഞ്ചസാര, തുണിത്തരങ്ങള്‍, കെമിക്കലുകള്‍, ഇലക്ട്രോണിക് നിര്‍മ്മിതികള്‍ എന്നീ മേഖലകളില്‍ മെച്ചപ്പെട്ട മുന്നേറ്റത്തിനു സാധ്യതയുണ്ട്. യുഎസിലേയും യൂറോപ്യന്‍ രാജ്യങ്ങളിലേയും മാന്ദ്യം കാരണം ഹ്രസ്വകാലത്ത് പ്രശ്നങ്ങള്‍ നേരിടുമെങ്കിലും വിലകള്‍ ന്യായമായതോടെ ഐടി, ഫാര്‍മ മേഖലകളും ഗുണകരമായിത്തീര്‍ന്നിരിക്കയാണ്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Which stocks and sectors are likely to bounce?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented