തിരുത്തലിനും പെട്ടെന്നുള്ള വീണ്ടെടുക്കലിനും സാധ്യത: പണം എവിടെ വിന്യസിക്കാം? 


വിനോദ് നായര്‍

3 min read
Read later
Print
Share

Photo: Gettyimages

ഭ്യന്തര വിപണിയുടെ പ്രകടനവും അതേക്കുറിച്ചുള്ള അഭിപ്രായവും രണ്ടു മാസങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് അടിസ്ഥാന ഘടകങ്ങളുടെ പ്രേരണയാലാണ് ഇതു സംഭവിച്ചത്. ഉത്പന്ന വിലകളിലുണ്ടായ കുറവും കോര്‍പറേറ്റുകളുടെ ഭാവി ഘടനയില്‍ മാറ്റമുണ്ടാക്കുന്ന വിധത്തില്‍ പലിശ വര്‍ധന ചക്രം നിലച്ചതുമാണവ. ഭാവിയില്‍ കോര്‍പറേറ്റ് ലാഭം മെച്ചപ്പെടുന്നതിനുള്ള ഉത്തേജകമായിത്തീര്‍ന്നു ഈ നടപടികള്‍. ചെറുകിട-വിദേശ നിക്ഷേപകരില്‍നിന്നുള്ള പണത്തിന്റെ വരവ് വര്‍ധിക്കാന്‍ ഇതിടയാക്കി. ഓഹരികള്‍ ആകര്‍ഷകമായിത്തീര്‍ന്നതിനെ തുടര്‍ന്ന് പണത്തിന്റെ ഒഴുക്കുണ്ടായി. ഒന്നര വര്‍ഷത്തിനു ശേഷമാണ് ഇങ്ങനെയൊരു ചലനം ദൃശ്യമായത്.

അഭ്യന്തര വിപണിയിലെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു എന്നല്ല ഇതിനര്‍ഥം. കാരണം ആഗോള വിപണിയുടെ ഗതിവിഗതികള്‍ നമ്മെ ബാധിക്കാതിരിക്കില്ല. ബിസിനസ് രംഗത്തെ വളര്‍ച്ചാ മാന്ദ്യം, നീണ്ടുനിന്ന വിലക്കയറ്റം, പലിശയിനത്തിലെ കൂടിയ ചെലവ് എന്നിവയാണ് മുഖ്യ പ്രശ്നങ്ങള്‍. ഓഹരി വിലകളില്‍ കുറവുണ്ടായെങ്കിലും വിശാല അടിസ്ഥാനത്തിലുള്ള മൂല്യനിര്‍ണയം ഉണ്ടായിട്ടില്ല. വന്‍കിട, ഇടത്തരം ഓഹരികളുടെ ഒരു വര്‍ഷം മുന്നോട്ടുള്ള മൂല്യനിര്‍ണയം ഇപ്പോഴും കൂടിയ തോതില്‍ തന്നെയാണ്. ഇന്ത്യയുടെ ഒരു വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 18 X നുമുകളിലാണ്. ദീര്‍ഘകാല ശരാശരിയായ 17 X നേക്കാള്‍ അല്‍പം മുന്നില്‍. 2023 സാമ്പത്തിക വര്‍ഷം നാലാം പാദ ഫലങ്ങള്‍ സമ്മിശ്രമാണ്. 2023 ലെ കോര്‍പറേറ്റ് നേട്ടം കുറയുമെന്നാണ് വിലയിരുത്തല്‍.

അടിസ്ഥാനപരമായി ഇപ്പോള്‍ വിപണിയില്‍ മൂല്യം കൂടുതലോ കുറവോ അല്ല. ഈ സമ്മിശ്ര ഘട്ടത്തില്‍ ഇന്ത്യയ്ക്ക് നേരിയ മേല്‍ക്കൈ ഉണ്ടെന്നു മാത്രം. മൂന്നിലൊന്നില്‍ അധികം മേഖലകള്‍ ആകര്‍ഷകമായിട്ടുണ്ട്. ഓഹരികളും മേഖലകളും തിരിച്ചുള്ള തിരഞ്ഞെടുപ്പാണ് ആവശ്യം. ഓഹരികളുടെ ഗുണനിലവാരം നോക്കിയാണ് വാങ്ങേണ്ടത് എന്ന കാര്യം നേരത്തേ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. ഇതിന് ഏറ്റവും അനുയോജ്യം ബഹുരാഷ്ട്ര കോര്‍പറേറ്റുകളും അടിസ്ഥാന വികസന രംഗവുമാണ്. ആഗോള വളര്‍ച്ചാ മാന്ദ്യവും വിദേശ കമ്പനികളുടെ മോശം പ്രകടനവും ബഹുരാഷ്ട്ര കുത്തകകളെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ ഓഹരികള്‍ ഉറച്ച അഭ്യന്തര ബിസിനസ് പിന്തുണയോടെ വലിയ ഡിസ്‌കൗണ്ടുകളില്‍ ലഭ്യമാണ്. 2024ല്‍ ആഗോള ബിസിനസ് രംഗം പുരോഗമിക്കുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ കൂടുതല്‍ പണം ചിലവഴിക്കുന്നതിനാല്‍ അടിസ്ഥാന വികസന മേഖലയിലെ ഓഹരികള്‍ ന്യായമായ വിലയില്‍ ലഭ്യമാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പ് അസ്ഥിരതയ്ക്കു കാരണമായേക്കാം. എന്നാല്‍ ബാക്കിപത്രം ഭദ്രമായതിനാല്‍ ഇതൊരു വലിയ പ്രശ്നമാകാനിടയില്ല. കടം/ ഓഹരി അനുപാതം താഴ്ന്ന നിലയിലാണെന്നതും പ്രവര്‍ത്തന മൂലധനം കുറയ്ക്കാന്‍ കഴിഞ്ഞതുമാണ് കാരണം .

പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചുള്ള വാല്യുവേഷന്‍

ബാങ്കിംങ് മേഖല ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെങ്കിലും ബിസിനസ് വളര്‍ച്ചയിലെ വ്യതിയാനത്തിനും ലാഭത്തിനുമനുസരിച്ച് ഈ വര്‍ഷം ഓഹരികളുടെ പ്രകടനം കുറഞ്ഞേക്കാം. കൂടിയ തോതിലുള്ള പ്രവര്‍ത്തന ചെലവ്, 2024ല്‍ വായ്പാ വളര്‍ച്ചയില്‍ അനുഭവപ്പെട്ട വേഗക്കുറവ്, ആഗോള ബാങ്കുകളുടെ അനിശ്ചിതത്വം എന്നിവയാകാം കാരണങ്ങള്‍.

താഴ്ന്ന വാല്യുവേഷനും ഉറച്ച ദീര്‍ഘകാല കാഴ്ചപ്പാടും കാരണം ഐടി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ ഓഹരികളടെ മൂല്യം വര്‍ധിച്ചിരിക്കയാണ്. യുഎസിലും യൂറോപ്യന്‍ മേഖലകളിലും അനുഭവപ്പെടുന്ന ബിസിനസ് മാന്ദ്യം മൂലം അസ്ഥിരതയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ദീര്‍ഘകാല നിക്ഷേപകനെ സംബന്ധിച്ചേടത്തോളം ശേഖരണ തന്ത്രം നടപ്പാക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഈ ഓഹരികള്‍.

പ്രധാന ഉത്പന്നങ്ങള്‍, ഊര്‍ജ്ജം, റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം തുടങ്ങിയ മേഖലകളിലെ ഓഹരി വിലകള്‍ വളരെ കൂടുതലാണ്. രാജ്യത്തെ വളര്‍ച്ചാ മേഖലകളായതിനാല്‍ ദീര്‍ഘകാലത്തേക്ക് കൂടിയ വിലകളില്‍ തന്നെ തുടരുമെന്നാണ് കരുതപ്പെടുന്നത്. കൂടിയ വാല്യുവേഷന്‍ മൂലം അസ്ഥിരതയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ഭരണപരമായ തിരിച്ചടികള്‍, കമ്പനിയുടെയോ വ്യവസായത്തിലെയോ വളര്‍ച്ചാ മാന്ദ്യം, സര്‍ക്കാര്‍ നയങ്ങളിലെ മാറ്റം എന്നിവയെല്ലാം ഓഹരി വിലകളില്‍ പ്രതീക്ഷിച്ചതിലേറെ മാറ്റമുണ്ടാക്കും. ഓഹരി തിരിച്ചുള്ള അപ്രഗ്രഥനം വളരെ പ്രധാനമാണ് ഇവിടെ.

ഇതുപോലെ എഫ്എംസിജി, ഉപഭോഗ, വാഹന മേഖലകളിലെ ഓഹരികള്‍ക്കും വില കൂടുതലാണെങ്കിലും ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ മികച്ച വളര്‍ച്ച നിലനിര്‍ത്തും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവാണിതിനു കാരണം. ഇവയുടെ പ്രതിരോധ സ്വഭാവവും പലിശ വര്‍ധന നിലച്ചതുമെല്ലാം 2024 അവസാനത്തോടെ ഗുണഫലം നല്‍കുമെന്നാണ് പ്രതീക്ഷ.

പൊതുവായി പരിശോധിക്കുമ്പോള്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെറുകിട ഓഹരികളാണ് ആകര്‍ഷകം. ഈ ഓഹരികള്‍ ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച് 15 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭ്യമാണു താനും. ഈ മേഖലയില്‍ അവിടെയുമിവിടെയുമായി നിക്ഷേപിക്കുന്നതാണ് നല്ലത്. വിലകളില്‍ ആഴത്തിലുള്ള തിരുത്തലിനും ഹ്രസ്വകാലയളവില്‍ തന്നെ വീണ്ടെടുപ്പിനും സാധ്യതയുണ്ട്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Where can the money be deployed? stock market outlook

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
stock market

1 min

കനത്ത തകര്‍ച്ച: സെന്‍സെക്‌സിന് നഷ്ടമായത് 610 പോയന്റ്, നിഫ്റ്റി 19,550ന് താഴെ

Sep 28, 2023


industry
Premium

3 min

മുന്നേറാന്‍ കെമിക്കല്‍ മേഖല: സാധ്യതകള്‍ വിലയിരുത്താം

Sep 28, 2023


Stock market
Premium

3 min

ഇനിയും കുതിക്കാന്‍ ഇടത്തരം ചെറുകിട ഓഹരികള്‍

Sep 22, 2023


Most Commented