എല്‍.ഐ.സി ലിസ്റ്റിങ് ഉടനെ: വിറ്റൊഴിയണോ, കൈവശംവെയ്ക്കണോ? 


ഉയര്‍ന്ന തുകയില്‍ ലിസ്റ്റ് ചെയ്താല്‍ വിറ്റൊഴിയണോ, അതോ നഷ്ടത്തിലായാല്‍ ഹ്രസ്വകാലത്തേയ്ക്ക് കൈവശംവെയ്ക്കണോ?

Photo: Gettyimages

രാവിലെ 10ന് വിപണിയില്‍ അരങ്ങേറ്റംകുറിക്കാനിരിക്കുന്ന എല്‍ഐസി നിക്ഷേപകര്‍ക്ക് അനുകൂലമാകുമോ? കുതിക്കുന്ന പണപ്പെരുപ്പവും വര്‍ധിക്കുന്ന പലിശ നിരക്കും മൂലം വിപണി അസ്ഥിരമായിരിക്കുന്ന സമയത്താണ് ലിസ്റ്റിങ്.

വിറ്റൊഴിയണോ?
ഉയര്‍ന്ന തുകയില്‍ ലിസ്റ്റ് ചെയ്താല്‍ വിറ്റൊഴിയണോ, അതോ നഷ്ടത്തിലായാല്‍ ഹ്രസ്വകാലത്തേയ്ക്ക് കൈവശംവെയ്ക്കണോ, ദീര്‍ഘകാല നിക്ഷേപമായി കരുതണോ എന്നൊക്കെ നിക്ഷേപകര്‍ക്ക് സംശയമുണ്ടായേക്കാം.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതും യുദ്ധംമൂലം വിതരണശൃംഖലയിലുണ്ടായ തടസ്സങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകളുടെ നിരക്ക് വര്‍ധനയുംമറ്റും ആഗോളതലത്തില്‍ ഓഹരി വിപണികള്‍ക്ക് പ്രതികൂല സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മികച്ചൊരുനേട്ടം ലിസ്റ്റിങ് സമയത്ത് പ്രതീക്ഷിക്കാന്‍ കഴിയില്ല. നഷ്ടവും സംഭവിച്ചേക്കാം.

എല്‍ഐസിയുടെ ഓഹരി ലിസ്റ്റ് ചെയ്യുന്നത് നഷ്ടത്തിലാകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം നല്‍കുന്നത സൂചനയും അതാണ്. അതേസമയം, മീഡിയം-ലോങ് ടേമില്‍ ഓഹരിയില്‍ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാം.

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല മികച്ചവളര്‍ച്ചാ സാധ്യതയുള്ളതാണ്. അതുമാത്രമല്ല, ഇന്‍ഷുറന്‍സ് ബിസിനസ് ദീര്‍ഘകാല സ്വഭാവത്തിലുള്ളതുമാണ്. ഇക്കാരണങ്ങളാല്‍തന്നെ മികച്ച വിപണി വിഹതമുള്ള കമ്പനിയില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപം തുടരുകയുമാകാം.

Content Highlights: What should investors do with the stock after it debuts on stock exchange

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented