പലിശ കൂടുമ്പോള്‍ ഓഹരി വിപണിയില്‍ എന്ത് സംഭവിക്കും?


വിനോദ് നായര്‍പലിശ നിരക്കിലെമാറ്റം വിശാല സമ്പദ്‌വ്യവസ്ഥയെ ബാധിക്കാന്‍ മൂന്നു മുതല്‍ ആറു മാസം വരെ സമയമെടുക്കും. എന്നാല്‍ വിപണിയുടെ പ്രതികരണം പെട്ടെന്നായിരിക്കും.

market analysis

Photo: Gettyimages

നകാര്യ വാര്‍ത്തകള്‍ വിലയിരുത്തുമ്പോഴും വിപണിയെക്കുറിച്ചു വായിക്കുമ്പോഴും പതിവായി കേള്‍ക്കാറുള്ള ചേദ്യമാണ് എപ്പോഴാണ് യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കുയര്‍ത്തുക എന്നത്. കഴിഞ്ഞ വാരം നാം ചര്‍ച്ച ചെയ്ത പ്രകാരം, പലിശ നിരക്ക് എന്നാല്‍ അടിസ്ഥാനപരമായി, ഒരാളുടെ ആസ്തി ഉപയോഗിക്കുന്നതിന്റെ വിലയാണ്.

മാധ്യമങ്ങളില്‍ കൂടുതലായും പരാമര്‍ശിക്കുന്ന പലിശ നിരക്ക് ബാങ്കുകള്‍ വായ്പ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന പണത്തിന് ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മറ്റി (എഫ്ഒഎംസി) നിശ്ചയിക്കുന്ന നിരക്കാണ്. ധനകാര്യ മേഖലയിലെ ഈ ചലനം ഓഹരി വിപണി ഉള്‍പ്പടെയുള്ള എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും ബാധിക്കും.പലിശ നിരക്കിലെമാറ്റം വിശാല സമ്പദ്‌വ്യവസ്ഥയെ ബാധിക്കാന്‍ മൂന്നു മുതല്‍ ആറു മാസം വരെ സമയമെടുക്കും. എന്നാല്‍ വിപണിയുടെ പ്രതികരണം പെട്ടെന്നായിരിക്കും. നിക്ഷേപകനെ സംബന്ധിച്ചേടത്തോളം പലിശ നിരക്കും ഓഹരി വിപണിയും തമ്മിലുള്ള പരസ്പര ബന്ധം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

പണത്തിന്റെ ഒഴുക്കു നിയന്ത്രിച്ചുകൊണ്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് യുഎസ് കേന്ദ്ര ബാങ്ക് സാധാരണയായി പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത്. പലിശ നിരക്കു കൂടുമ്പോള്‍ പണം ശേഖരിക്കാനുള്ള ചെലവു കൂടും. എന്നാല്‍ പലിശ നിരക്കു കുറയുമ്പോള്‍ പണം വായ്പയെടുക്കുന്നത് എളുപ്പമായിത്തീരുകയും ഇതനുസരിച്ച് ചെലവഴിക്കല്‍ കൂടുകയുംചെയ്യും.

ചെലവുചുരുക്കല്‍
പലിശ നിരക്കിലെ വ്യത്യാസം ഓഹരി വിപണിയെ നേരിട്ടു ബാധിക്കുമെന്നു പറയാന്‍ കഴിയില്ല. കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കു കൂട്ടുമ്പോള്‍ ഉപഭോക്താക്കള്‍ക്കു വായ്പാ ചിലവും വര്‍ധിയ്ക്കും. ശരാശരി ഉപഭോക്താവ് കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരുമ്പോള്‍ അവര്‍ക്കു ചിലവഴിക്കാവുന്ന പണത്തിന്റെ തോത് കുറയും. ഉദാഹരണത്തിന്, വെക്കേഷന്‍ പാക്കേജുകള്‍ക്കു പണം ചിലവഴിക്കുന്നവരെ ആശ്രയിച്ചാണ് ഹോട്ടല്‍ ശൃംഖലകള്‍ നിലകൊള്ളുന്നത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നം കാരണം ഡിമാന്റ് കുറയുമ്പോള്‍ ഇവയുടെ ലാഭം സ്വാഭാവികമായും കുറയും. വീട്ടകങ്ങളിലും ചെലവു ചുരുക്കല്‍ ഉണ്ടാവും. വ്യാപാര മേഖലകളിലാണ് ഇതിന്റെ തീവ്രവും നേരിട്ടുള്ളതുമായ ആഘാതം അനുഭവപ്പെടുക.

ബിസിനസുകാര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നു. വായ്പാ ചിലവു കൂടുമ്പോള്‍ അവര്‍ വികസന പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയോ വളര്‍ച്ച പരിമിതമാക്കുന്നവിധം പുനഃക്രമീകരിക്കുകയോ ചെയ്യും. ഈ ഘടകങ്ങള്‍ വരുമാനം കുറയ്ക്കാനിടയാക്കുമ്പോള്‍ കമ്പനിയുടെ ഓഹരി വിലകള്‍ കുറയും. ചുരുക്കിപ്പറഞ്ഞാല്‍, പലിശ നിരക്കു കുറയുന്നത് കമ്പനികള്‍ക്കു ഗുണകരമാണ്. കാരണം കുറഞ്ഞ ചിലവില്‍ നിക്ഷേപിക്കാനും വായ്പ വാങ്ങാനും അവര്‍ക്കു കഴിയും. ഇത് ഓഹരി വിലകള്‍ വര്‍ധിയ്ക്കാനും നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട നേട്ടമുണ്ടാക്കാനും സഹായിക്കുന്നു.

ഈ പ്രവര്‍ത്തനമാണ് കോവിഡ് 19 ന്റെ ആദ്യഘട്ടങ്ങളില്‍ കണ്ടത്. 2020ല്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഭീതിദമാം വിധം കുറയുകയും എക്കാലത്തേയും ഏറ്റവും വലിയ പതനം ഓഹരി വിപണികളില്‍ സംഭവിക്കുകയും ചെയ്തു. പലിശ നിരക്കുകള്‍ കുറയ്ക്കുകയും ഉദാരമായ പണനയം ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടാണ് ഫെഡ് ഈ സാഹചര്യത്തോടു പ്രതികരിച്ചത്. ഇതോടെ സമ്പദ് രംഗവും ഓഹരികളും പൂര്‍വാവസ്ഥയില്‍ തിരിച്ചെത്തി.

പണമൊഴുക്കും വിലക്കയറ്റവും
ഈയിടെ കാണപ്പെട്ട കുത്തനെയുള്ള വിലക്കയറ്റത്തിന്റെ സാഹചര്യം കൂടി നാം മനസിലാക്കണം. കോവിഡ് 19 ന്റെ അവസാനഘട്ടത്തോടെ ഉണ്ടായ വന്‍ തോതിലുള്ളപണം ഒഴുക്കാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. സമയബദ്ധമായി വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ഫെഡ് ഇപ്പോള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കയാണ്. ഉപഭോക്താക്കളുടേയും വ്യവസായങ്ങളുടേയും ചിലവുകള്‍ വര്‍ധിക്കാന്‍ ഇതുകാരണമായി. ഇതോടെ മാന്ദ്യ ഭീതി ഉയരുകയും ഓഹരി വിപണിയില്‍ പതനം സംഭവിക്കുകയും ചെയ്തു.

വിപണിയിലെ കുതിപ്പ്
ഇന്ത്യന്‍ വിശാല വിപണി 20 ശതമാനം തിരുത്തലിനു വിധേയമായിട്ടുണ്ട്. വിലക്കയറ്റത്തിനെതിരായി ആര്‍ബിഐ കൈക്കൊണ്ട നിലപാടുകള്‍ ഓഹരി വിപണിയില്‍ പ്രതിഫലിക്കുകയും ബോണ്ട് യീല്‍ഡില്‍ കാര്യമായ വ്യത്യാസം ഉണ്ടാവുകയും ചെയ്തതുകൊണ്ടാണ് വിപണിയില്‍ തിരിച്ചു വരവ് കാണപ്പെടുന്നത്. ഓഹരി വിലകളിലുണ്ടായ കുറവ്, സമ്പ്ദ് വ്യവസ്ഥയിലെ ഗതി മാന്ദ്യം, വിതരണത്തിലെ കുതിപ്പ് എന്നീ ഘടകങ്ങള്‍ ഭാവിയില്‍ വിലക്കയറ്റം കൂടാതിരിക്കാന്‍ സഹായിക്കും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: What happens to the stock market when interest rates rise?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented