ഹ്രസ്വകാലയളവില്‍ ദുര്‍ബലം: മുന്നേറാന്‍ ഈ സെക്ടറുകള്‍


വിനോദ് നായര്‍അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നവര്‍ക്കും കൂടിയവിലയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയും.

mkt outlook

Photo: Gettyimages

ഹരി വിപണിയിലെ അനിശ്ചിതത്വമാണ് ഇപ്പോള്‍ നിക്ഷേപകരുടെ ആശങ്ക. ഹ്രസ്വകാലയളവില്‍ വിപണി എങ്ങനെ പ്രതികരുക്കുന്നുവെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയുന്നില്ല. അഭ്യന്തര നിക്ഷേപകരുടേതിനു വിരുദ്ധമായി വിദേശ നിക്ഷേപകര്‍ക്ക് ഏറെ കാര്യങ്ങളില്‍ ഉല്‍ക്കണ്ഠയുണ്ട്. ലോകം കൂടുതല്‍ കൂടുതല്‍ പരസ്പര ബന്ധം പുലര്‍ത്തുന്നതിനാല്‍ ആഗോള വിപണിയുടെ അനിശ്ചതത്വം രാജ്യത്തെ സൂചികകളെയും ബാധിക്കുന്നു. ഇക്കാര്യം മാറ്റിനിര്‍ത്തിയാല്‍ അഭ്യന്തര നിക്ഷേപകര്‍ ക്ഷമയോടെ നിക്ഷേപം നടത്തിക്കൊണ്ടിരിക്കയാണ് എന്നുകാണാം. രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലെ പുരോഗതി, സാമ്പത്തിക വളര്‍ച്ച, രാഷ്ട്രീയ സ്ഥിരത, കോര്‍പറേറ്റ് മേഖലയിലെ പ്രകടനം എന്നീ ഘടകങ്ങളാണ് നിക്ഷേപകരെ സ്വാധീനിക്കുന്നത്.

മാതൃ വിപണിയിലെ തളര്‍ച്ച
ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ യുഎസ് ഓഹരി വിപണിയുടെ പ്രകടനം ആകെ അവതാളത്തിലാണ്. എസ്ആന്റ്പി 500, ഡൗജോണ്‍സ്, നാസ്ദാക് സൂചികകള്‍ യഥാക്രമം 20 ശതമാനം, 10 ശതമാനം, 30 ശതമാനം എന്നീ ക്രമത്തില്‍ ഇടിഞ്ഞിരിക്കുന്നു. ലോകോത്തര കമ്പനികളായ മെറ്റ, നെറ്റ് ഫല്‍ക്സ്, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവ ഇതുവരെ യഥാക്രമം 71 ശതമാനം, 51 ശതമാനം, 36 ശതമാനം, 33 ശതമാനം എന്ന ക്രമത്തില്‍ താഴ്ന്നു. ഈ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ ലോക വിപണിക്ക് വീണ്ടെടുപ്പ് അസാധ്യമാണ്. ഇന്ത്യന്‍ വിപണിയാകട്ടെ ഇതിനു വിപരീതമായി ഉജ്ജ്വല പ്രതിരോധമാണ് കാഴ്ച വെക്കുന്നത്. നിഫ്റ്റി 50 കമ്പനികള്‍ ഈ വര്‍ഷം ഇതുവരെ 2 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇടത്തരം, ചെറുകിട ഓഹരികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.കുതിപ്പില്‍നിന്ന് കിതപ്പ്
ഇപ്പോഴത്തെ മോശം പ്രകടനത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്, മഹാമാരിയുടെ കാലത്ത് സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ച ഘട്ടത്തില്‍ നടത്തിയ ഏകപക്ഷീയമായ കുതിപ്പായിരുന്നു. ഉദാഹരണത്തിന്, 2019 മുതല്‍ 2021 വരെയുള്ള രണ്ടു വര്‍ഷക്കാലം എസ്ആന്റ്പി 500 സൂചികയുടെ മൊത്ത വരുമാന നേട്ടം 12 ശതമാനമായിരുന്നത് 24 ശതമാനമായി ഉയര്‍ന്നു. ദീര്‍ഘകാലത്തേക്കു തുടര്‍ന്ന ഉദാര പണനയം സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പത്തിന് കാരണമായി. വിലക്കയറ്റം താല്‍ക്കാലിക പ്രതിഭാസമെന്ന് കേന്ദ്ര ബാങ്കുകള്‍ തെറ്റായി കണക്കുകൂട്ടി. സാമ്പത്തിക മേഖല തുറക്കപ്പെടുന്നതോടെ വിലക്കയറ്റം മാഞ്ഞു പോകുമെന്നവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ക്ഷമതയുടെ വലിയൊരളവോളം മഹാമാരിയുടെ കാലത്ത് നശിച്ചു പോയിരുന്നു. ചിലവയാകട്ടെ കര്‍ശന നയങ്ങള്‍ കാരണം വീണ്ടെടുക്കാനുമായില്ല.

പ്രതീക്ഷകള്‍ തകര്‍ത്ത പണപ്പെരുപ്പം
ഫെബ്രുവരിയില്‍ റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതോടെ വിതരണ ശൃംഖലകള്‍ തകരാറിലാവുകയും ലോകമെങ്ങും വിലക്കയറ്റം പിടിമുറുക്കുകയും ചെയ്തു. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് 2022 ഏപ്രില്‍ മുതല്‍ അതിവേഗം പലിശ നിരക്കുയര്‍ത്താന്‍ തുടങ്ങി. മാര്‍ച്ചില്‍ പൂജ്യം ശതമാനമായിരുന്ന പലിശ നിരക്ക് ഇപ്പോള്‍ നാല് ശതമനമായി. ഉയരുന്ന പലിശ നിരക്ക് ഇപ്പോള്‍തന്നെ മന്ദഗതിയിലായ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും 2023 ഓടെ ആഴത്തിലുള്ള മാന്ദ്യത്തിലേക്കു നയിക്കുമെന്നും ഭയമുണ്ട്. കൂടിയതോതിലുള്ള വിലക്കയറ്റം 2023 അവസാനം വരെയെങ്കിലും തുടരുമെന്നാണ് മനസിലാക്കേണ്ടത്. ഇപ്പോള്‍ 8.2 ശതമാനത്തില്‍ നില്‍ക്കുന്ന യുഎസിലെ വിലക്കയറ്റം 2023 ഡിസംബറോടെ നാലു ശതമാനമായി താഴുമെന്നു കരുതപ്പെടുന്നു. അപ്പോഴും രണ്ടു ശതമാനം എന്ന ലക്ഷ്യത്തില്‍നിന്ന് അകലെ തന്നെ. കോര്‍പറേറ്റുകളുടെ മാത്രമല്ല കുടുംബങ്ങളുടേയും ഡിമാന്റിനേയും ചിലവഴിക്കലിനേയും ബാധിച്ചുകൊണ്ട് വിലക്കയറ്റം പകര്‍ച്ചവ്യാധിപോലെ പടരുകയാണ്.

ഇക്കാരണങ്ങളാല്‍ 2022ല്‍ ഓഹരി വിപണി പിന്നോട്ടടിച്ചു തുടങ്ങി. സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും ഈ നീക്കത്തിന് ആക്കംകൂട്ടി. ദീര്‍ഘമായ പ്രതികൂല ഘട്ടത്തിന്റെ അന്ത്യത്തിലാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വില്‍ക്കാന്‍ തുടങ്ങിയത്. വിലക്കയറ്റം മൂര്‍ധന്യത്തിലെത്തുകയും വിദേശ നിക്ഷേപകര്‍ പരമാവധി ഓഹരി വില്‍പന നടത്തുകയും ചെയ്തതിനാല്‍ വിപണിയെ സംബന്ധിച്ചേടത്തോളം ഏറ്റവും മോശംഘട്ടം പിന്നിട്ടു കഴിഞ്ഞതായി വേണം അനുമാനിക്കാന്‍. എങ്കിലും അടുത്ത ഒന്നുരണ്ടു പാദങ്ങളില്‍ പ്രതികൂല മനോഭാവം തന്നെയായിരിക്കും വിപണിക്ക്.

ദീര്‍ഘകാലയളവില്‍ ഈ സെക്ടറുകള്‍
വെല്ലുവിളികള്‍ നിറഞ്ഞ ഈ ഘട്ടത്തില്‍ നടത്തുന്ന നിക്ഷേപം മികച്ച ദീര്‍ഘകാല ലാഭം നല്‍കുമെന്നുറപ്പാണ്. 2023, 2024 വര്‍ഷങ്ങളില്‍ രണ്ടാം പകുതിയോടെ ഇതിന്റെ ഗുണം വെളിപ്പെട്ടു തുടങ്ങും. കൂടിയ വിലക്കയറ്റം കുറച്ചുമാത്രം ബാധിച്ച മേഖലകളായിരിക്കും ഇടക്കാല അടിസ്ഥാനത്തില്‍ ഏറ്റവും മികച്ചത്. വിലക്കയറ്റത്തിന്റെ ഫലം രണ്ടുതരത്തിലാണ് കോര്‍പറേറ്റുകളെ ബാധിക്കുക. പ്രവര്‍ത്തനച്ചിലവു കൂടുകയും ഇടപാടുകാരില്‍ നിന്നുള്ള ഡിമാന്റു കുറയുകയും ചെയ്യും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നവര്‍ക്കും കൂടിയവിലയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. ഐടി, ഫാര്‍മ, എഫ്എംസിജി, ടെലികോം, സേവന മേഖലകള്‍ തുടങ്ങിയ സെക്ടറുകളിലെ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് ഏറ്റവും സാധ്യതയുള്ളത്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: weakness in short term, better sectors to invest, stock market outlook


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented