വിപണിയുടെ മുന്നേറ്റത്തിന് യുദ്ധവും ഉത്പന്ന വിലവര്‍ധനവും വെല്ലുവിളിയാകും 


വിനോദ് നായര്‍



യുദ്ധവിരാമവും ഉത്പന്ന വിലകള്‍ കുറയുന്നതും പണപ്പെരുപ്പവും ആയിരിക്കും വിപണിയെ സ്വാധീനിക്കുക.

Photo: Gettyimages

ഹരി വിപണിയില്‍ ഉറച്ച തിരിച്ചുവരവുണ്ടായത് പെട്ടെന്നാണ്. നിഫ്റ്റി 50 പത്തു ദിവസത്തിനകം 10 ശതമാനം തിരികെ കയറി. പ്രതീക്ഷിതുപോലെ, അന്തര്‍ദേശീയതലത്തില്‍ ഉത്പന്ന വിലയിലുണ്ടായ കുറവും ഓഹരി വിലകള്‍ കുറഞ്ഞതും വിപണിയില്‍ മുന്നേറ്റമുണ്ടാക്കി. തന്ത്രപരമായ വാങ്ങലിലൂടെ ഇന്ത്യന്‍ വിപണിക്കുണ്ടായ മെച്ചവും പെട്ടെന്നുണ്ടായ തിരിച്ചു വരവിന്റെ നിരക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ക്രൂഡോയില്‍ വില ബാരലിന് 130 ഡോളറില്‍നിന്ന് 100 ഡോളര്‍ നിലവാരത്തിലെത്തി. വിലകളില്‍ ഇനിയും ചാഞ്ചാട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മറ്റ് ഉത്പന്നങ്ങളുടെ വിലയിലും സമാനമായ കുറവു പ്രതീക്ഷിക്കുന്നുണ്ട്. നിര്‍മ്മാണചെലവുകളുടെ വര്‍ധന കാരണം ഉത്പന്നങ്ങളുടെ വിലകൂടുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാവില്ല. മാര്‍ജിനിലെ നഷ്ടംകാരണം കഴിഞ്ഞ ഒരുമാസമായി ഉപഭോക്തൃ ഓഹരികളും മേഖലകളും പിന്നോട്ടാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ കുറവുണ്ടായാല്‍ ഭാവിയില്‍ കമ്പനികള്‍ക്ക് അനുഗ്രഹമായിത്തീരും.

അന്തര്‍ദേശീയ സാധനവിലകള്‍ കുറഞ്ഞത് ഇന്ത്യയില്‍, വിദേശ സ്ഥാപന ഓഹരികളുടെ വില്‍പനയില്‍നിന്ന് വാങ്ങലിലേക്ക് നയിച്ചു. ഇന്ത്യന്‍ വിപണിയുടെ വീണ്ടെടുപ്പിന് ഇത് സഹായിച്ചു. വിദേശ ഓഹരി വില്‍പനയിലുണ്ടായ കുറവ് ആഭ്യന്തര ചലനങ്ങള്‍ക്കു ഗുണകരമായി. ആഭ്യന്തര സ്ഥാപന നിക്ഷേപങ്ങളും ചെറുകിട വാങ്ങലുകളും ആരോഗ്യകരമായി തുടര്‍ന്നു. ആഗോള വിപണി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വര്‍ധന നേരിട്ടതും കൂടിയ നാണയപ്പെരുപ്പവും പ്രതികൂലമായ യുദ്ധ വാര്‍ത്തകളും ഒന്നുരണ്ടു ദിവസത്തേക്ക് വിപണിയില്‍ ചാഞ്ചല്യമുണ്ടാക്കി. എന്നാല്‍ ഇത്തരം പ്രതികൂല വാര്‍ത്തകളെ അഭ്യന്തര വിപണി കുടഞ്ഞുകളയുകയും ഗുണകരമായി മുന്നോട്ടു നീങ്ങുകയും ചെയ്തു.

യുഎസ് ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മറ്റിയുടെ നയവ്യതിയാനം പ്രതീക്ഷിച്ച് ലോക ഓഹരി വിപണി തിരുത്തുകയായിരുന്നു. പ്രതീക്ഷക്കനുസരിച്ച് 25 ബിപിഎസ് പലിശ വര്‍ധന വരികയും ചെയ്തു. ലോകത്തിനാകമാനം അത് ആശ്വാസം പകര്‍ന്നു. അനിശ്ചിതത്വം താമസിയാതെ അവസാനിക്കുമെന്നും കരുതാം. പലിശനയം വിപണി സ്വാഗതം ചെയ്യുകയും കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് യുഎസ് വിപണി 5 ശതമാനം ഉയരുകയും ചെയ്തു. 2022ല്‍ നടക്കാനിരിക്കുന്ന അടുത്ത 6 നയസമിതികള്‍ക്കു ശേഷവും 25 ബിപിഎസ് വീതം പലിശ വര്‍ധിപ്പിക്കുമെന്ന കടുത്ത പ്രഖ്യാപനവും ഉണ്ടായി.

പെട്ടെന്നുള്ള കുതിപ്പും കടുത്ത നയവും കാരണം ഇപ്പോഴത്തെ മുന്നേറ്റം തുടരുമോ എന്നചോദ്യം ബാക്കിയാണ്. ആഗോളതലത്തില്‍ നോക്കുമ്പോള്‍ യുഎസ് കേന്ദ്ര ബാങ്കിന്റെ പലിശ വര്‍ധനാ തീരുമാനം ചരിത്രപരം തന്നെയാണ്. ഭാവിനയങ്ങള്‍ക്ക് അത് കൂടുതല്‍ വ്യക്തത കൈവരുത്തുന്നു. യുഎസിന്റെ 10 വര്‍ഷ നേട്ടം 2.17 ശതമാനം എന്ന നിലയില്‍ ഉയരത്തിലാണ്. വിപണി നേട്ടവും ഫലപ്രദമായ കേന്ദ്ര ബാങ്ക് നിരക്കും തമ്മിലുള്ള അന്തരം 1.8 ശതമാനമെന്നത് വളരെ കൂടുതലാണ്. ഭാവിയിലെ നിരക്കു വര്‍ധന നേരത്തേ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ഹ്രസ്വകാലത്തുതന്നെ നേട്ടം കുറയുകയോ ഉറയ്ക്കുകയോ ചെയ്യുമെന്നു കരുതാം.

യുഎസില്‍ ഇനിയും വരാനിരിക്കുന്ന പലിശ നിരക്കു വര്‍ധനയെക്കുറിച്ച് വിപണിക്കു വലിയ ആശങ്ക ഉണ്ടാവാനിടയില്ല. എങ്കിലും പണനയ സമിതി യോഗം അടുക്കുമ്പോള്‍ അനിശ്ചിതത്വം തല പൊക്കിയേക്കാം. വിപണിയെ സഹായിക്കാവുന്ന പ്രധാന സംഗതി യുദ്ധവിരാമവും ഉല്‍പന്ന വിലകള്‍ കുറയുന്നതും പണപ്പെരുപ്പവും ആയിരിക്കും. വൈകാതെ വെടിനിര്‍ത്തല്‍ സാധ്യതയും വിതരണ പുരോഗതിയും ഉണ്ടായേക്കാം. ആഭ്യന്തര വിപണിക്കും ഇതു ഗുണംചെയ്യും.

ഓഹരി വിലകളെക്കുറിച്ച്
വിപണിയില്‍ ശക്തമായ തിരിച്ചുവരവുണ്ടായതോടെ വിലകള്‍ ഉയര്‍ന്ന നിലയിലേക്ക് നീങ്ങാനാരംഭിച്ചു. അടുത്ത രണ്ടുപാദങ്ങളില്‍ കോര്‍പറേറ്റ് നേട്ടം കുറയാനാണിട. പലനാടുകളിലും കോവിഡ് സാഹചര്യത്തിലുണ്ടായ വര്‍ധനയും യുദ്ധവുമാണ് ഇതിനുകാരണം. കഴിഞ്ഞാഴ്ച, ഒരുവര്‍ഷം മുന്നോട്ടുള്ള ഇന്ത്യയുടെ പിഇ അനുപാതം അഞ്ചുവര്‍ഷ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കിലായിരുന്നത് ഇപ്പോള്‍ മുകളിലേക്കു വരാന്‍ തുടങ്ങിയിട്ടുണ്ട്. ആഗോള വിപണി പുരോഗമിക്കുകയും ഉത്പന്ന വിലകള്‍ കുറയുകയും ചെയ്യുന്നതോടെ വിലകള്‍ ഉയര്‍ന്ന തോതിലെത്തുമെന്നു കരുതണം. ഇടക്കാലത്ത് അതിന്റെ നിലനില്‍പ് വെല്ലുവിളി നേരിടാതിരിക്കില്ല.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: War and rising commodity prices will challenge the in the market

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented