ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്‌ളിപ്കാര്‍ട്ട് ഐപിഒയുമായി വരുന്നു. 2021ന്റെ തുടക്കത്തില്‍ യുഎസ് വിപണിയിലാകും കമ്പനി ലിസ്റ്റ് ചെയ്യുക.
25ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പനയുടെ പ്രാഥമിക നടപടികള്‍ക്കായി ഗോള്‍ഡ്മാന്‍ സാച്‌സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ ഫ്‌ളിപ്കാര്‍ട്ടിലെ 82.3ശതമാനം ഓഹരികളും വാള്‍മാര്‍ട്ടിന്റെ കൈവശമാണുള്ളത്. ടെന്‍സെന്റ്(5.21%), ടൈഗര്‍ ഗ്ലോബല്‍(4.72%), ബിന്നി ബെന്‍സാല്‍(3.15%), ക്യുഐഎ(1.45%)എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തമുള്ളത്.
2019 സാമ്പത്തിക വര്‍ഷത്തിലെ 30,931 കോടി രൂപയില്‍നിന്ന് 2020 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 34,610 കോടി രൂപയായി ഉയര്‍ന്നു. 12 ശതമാനമാണ് വളര്‍ച്ച. അറ്റനഷ്ടമാകട്ടെ 3,836 കോടി രൂപയില്‍നിന്ന് 3,150 കോടി രൂപയായി കുറയ്ക്കാനും കമ്പനിക്കായി.
Walmart readies for $10 bn Flipkart IPO