ന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായത് ട്വിറ്ററിന് തിരിച്ചടിയായി. ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയുടെ വില ബുധനാഴ്ച 0.50ശതമാനം താഴ്ന്ന് 59.93 ഡോളർ നിലവാരത്തിലേക്കെത്തി.

ഫെബ്രുവരി 26ന് 80.75 ഡോളർ എന്ന 52 ആഴ്ചയിലെ ഉയരത്തിലായിരുന്ന ഓഹരി ഘട്ടംഘട്ടമായി താഴ്ന്നാണ് 59 ഡോളറിലെത്തിയത്. ഓഹരിവിലയിലെ ഇതുവരെയുള്ള നഷ്ടം 25.78ശതമാനം. ഒറ്റദിവസംകൊണ്ട് വിപണിമൂല്യം 43 ലക്ഷം ഡോളർ ഇടിഞ്ഞ് 47.64 ബില്യൺ ഡോളറായി.

രാജ്യത്തെ പുതിയ ഐടി നിയമം പാലിക്കാൻ സർക്കാർ നിരവധി തവണ അവസരം നൽകിയിട്ടും ട്വിറ്റർ തയ്യാറായിരുന്നില്ല. മെയ് 26ന് നിലവിൽവന്ന ഐടി ചട്ടം പാലിക്കാൻ ട്വിറ്ററിന് സർക്കാർ ഈ മാസമാദ്യം ഒരവസരംകൂടി നൽകിയിരുന്നു. ആ കാലാവധിയും അവസാനിച്ചതോടെ 'സേഫ് ഹാർബർ' പരിരക്ഷ ഇല്ലാതായതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.