277 രൂപയിൽനിന്ന് 800 രൂപയിലേക്ക്: ഈ ഓഹരി നിക്ഷേപകന് നൽകിയത് 192% ആദായം


1 min read
Read later
Print
Share

ഈ ഓഹരിയിൽ ഒരുവർഷം മുമ്പ് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 14 ലക്ഷത്തിലേറെ രൂപയായി മൂല്യം ഉയരുമായിരുന്നു.

Photo: Gettyimages

കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം മാർച്ചിൽ ഓഹരി വിപണി തകർന്നപ്പോൾ നഷ്ടംനേരിട്ട ഓഹരികളിൽ പലതും കുതിപ്പിന്റെ പാതയിലാണ്. തകർച്ചയിൽ നിക്ഷേപംനടത്തിയവർക്ക് മികച്ചനേട്ടമാണ് ഈ ഓഹരികൾ സമ്മാനിച്ചത്.

ആ ഗണത്തിൽപ്പെടുന്ന ഒരു ഓഹരിയാണ് മഹീന്ദ്ര ലോജിസ്റ്റിക്‌സ്. 2020 ജൂലായ് 27ന് 276.7 രൂപയായിരുന്നു കമ്പനിയുടെ ഓഹരിയുടെ വില. ഒരുവർഷംപിന്നിടുമ്പോൾ 192 ശതമാനത്തിലേറെ ആദായമാണ് ഓഹരി നിക്ഷേപകർക്ക് നൽകിയത്. 806.10 രൂപയിലെത്തിയ ഓഹരി വില ജൂലായ് 31ന് ക്ലോസ് ചെയ്തത് 748 രൂപ നിലവാരത്തിലാണ്. കമ്പനിയുടെ വിപണിമൂല്യം ഇതോടെ 5,400 കോടിയായി ഉയരുകയുംചെയ്തു.

ഈ ഓഹരിയിൽ ഒരുവർഷം മുമ്പ് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 14 ലക്ഷത്തിലേറെ രൂപയായി മൂല്യം ഉയരുമായിരുന്നു. 2021ലെ ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനം 113ശതമാനം ഉയർന്ന് 873 കോടി രൂപയായി. 9.35കോടി രൂപയാണ് അറ്റാദായനേടിയത്. മുൻവർഷം ഇതേപാദത്തിൽ 410 കോടിയായിരുന്നു വരുമാനം. അറ്റനഷ്ടം 15.81 കോടി രുപൂയുമായിരുന്നു.

നിക്ഷേപ സ്ഥാപനങ്ങൾക്ക് മൊത്തമായി കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം 32.29ശതമാനമാണ്. വളരെ കുറഞ്ഞ ബാധ്യതകളുള്ള കമ്പനിയുടെ ഓഹരി വില ഉയർന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്.

മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. കഴിഞ്ഞകാലത്തെ പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. കമ്പനിയുടെ വരുമാനത്തിലും അറ്റാദായത്തിലും ഈയിടെയാണ് കുതിപ്പുണ്ടായിട്ടുള്ളതെന്നകാര്യം ശ്രദ്ധിക്കുക. ഓഹരിമൂല്യമാകട്ടെ ഉയർന്ന നിലവാരത്തിലുമാണ്. ഓരോരുത്തരും സ്വന്തംഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
stock market
Premium

3 min

ആഗോള വെല്ലുവിളികള്‍ തുടര്‍ന്നേക്കാം; ഹ്രസ്വകാല മുന്നേറ്റത്തിന് സാധ്യത

Jun 10, 2023


stock market
Premium

2 min

വിദേശികളുടെ തിക്കുംതിരക്കും: സൂചികകള്‍ പുതിയ റെക്കോഡ് കുറിക്കുമോ?

Jun 7, 2023


stock market
Premium

3 min

തിരുത്തലിനും പെട്ടെന്നുള്ള വീണ്ടെടുക്കലിനും സാധ്യത: പണം എവിടെ വിന്യസിക്കാം? 

May 29, 2023

Most Commented