രാജ്യത്തെ പ്രധാന 100 ഓഹരികളില്‍ ഏറ്റവും മികച്ചആദായംനല്‍കി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. 2020 ജനുവരി ഒന്നിന് ഒരു ലക്ഷം രൂപമുടക്കി കമ്പനിയുടെ 578 ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ അതിന്റെമൂല്യം 5,81,000 രൂപയാകുമായിരുന്നു. നേട്ടംമാത്രം 4,81,000 രൂപ. 

2020 തുടക്കംമുതല്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ കമ്പനിയുടെ ഓഹരി വിലയിലെ വര്‍ധന 478ശതമാനമാണ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ നിഫ്റ്റി 100 സൂചിക ഈ കാലയളവിലുണ്ടാക്കിയ നേട്ടം 10ശതമാനംമാത്രമാണ്. പ്രകടനം കണക്കിലെടുത്ത് എംഎസ് സിഐ ഇന്ത്യ സൂചികയിലും കമ്പനിക്ക് ഇടംനേടാനായി. 

കോവിഡ് വ്യാപനത്തിനിടയിലും പുനരുപയോഗ ഊര്‍ജമേഖലയിലെ ഓഹരികള്‍ ആഗോളതലത്തില്‍ നേട്ടമുണ്ടാക്കിയതിന്റെ ഭാഗമായാണ് അദാനി ഗ്രീനും കുതിച്ചത്. 

ഓഹരി വിലയിലുണ്ടായനേട്ടം കമ്പനിയുടെ വിപണിമൂല്യം 1.73 ലക്ഷംകോടിയായി ഉയര്‍ത്തി. 2018 ജൂണിലെ മൂല്യവുമായി താരതമ്യംചെയ്യുമ്പോള്‍ 40 ഇരട്ടിയാണ് വര്‍ധന. 2018 ജൂണിലാണ് അദാനി എന്റര്‍പ്രൈസസില്‍നിന്ന് വേര്‍പ്പെട്ട് അദാനി ഗ്രീന്‍ സ്വതന്ത്രകമ്പനിയായത്. 

This stock gave investors 478% return