ന്ത്യയിലെ ആദ്യത്തെ ഊർജ എക്‌സ്‌ചേഞ്ചാണ് ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്. സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഓഹരി വില ആറുമാസത്തിനിടെ 135ശതമാനത്തിലധികമാണ് ഉയർന്നത്. 2021ൽ ഇതുവരെ 260ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. 

ഊർജ എക്‌സ്‌ചേഞ്ച് മാർക്കറ്റിൽ 95ശതമാനം വിപണിവിഹിതവും ഐഇഎക്‌സിനാണ്. കടബാധ്യതയില്ലെന്നുമാത്രമല്ല 700 കോടി രൂപയുടെ നിക്ഷേപവും കമ്പനിക്കുണ്ട്. വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ ഓഹരി വില 802 രൂപ നിലവാരത്തിലെത്തി. ഒരുവർഷംമുമ്പ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ നിലവിൽ അതിന്റെ മൂല്യം നാലുലക്ഷത്തിലേറെയാകുമായിരുന്നു. 

വൈദ്യുതി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഇടനിലക്കാരായാണ് കമ്പനിയുടെ പ്ലാറ്റ്‌ഫോം പ്രവർവർത്തിക്കുന്നത്. ഇൻട്രാഡേ കരാറിലൂടെ അതേദിവസംതന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനർജി എക്‌സ്‌ചേഞ്ച് മുന്നോട്ടുവെക്കുന്നത്. 

സ്ഥാപനത്തിന്റെ 84ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസിൽനിന്നാണ്. ഈമേഖലയിൽ കുത്തകതന്നെ എക്‌സ്‌ചേഞ്ചിനുണ്ടെന്ന് പറയാം. അതുകൊണ്ടുന്നെ ബ്രോക്കിങ് ഹൗസുകൾ നിക്ഷേപത്തിനായി വീണ്ടും ശുപാർശചെയ്യുന്നുണ്ട്. 910 രൂപവരെ വില ഉയർന്നേക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ വിലയിരുത്തൽ. 

സ്‌റ്റോക്ക് അനാലിസിസ്-എന്ന കോളത്തിൽ കഴിഞ്ഞ ജൂലായ് 12ന് ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിനെക്കുറിച്ച് വിശദമായ വിശകലനം നൽകിയുന്നു. 395 രൂപ നിലവാരത്തിലായിരുന്നു അന്ന് ഓഹരിയുടെ വില. നാലുമാസംപിന്നിടുംമുമ്പെ ഇരട്ടിയലേറെ വർധനവാണ് ഓഹരി നിക്ഷേപകർക്ക് നൽകിയത്. 

ഐഇഎക്‌സ് സ്റ്റോക്ക് അനാലിസിസ് വായിക്കാം