കൊട്ടക് മഹീന്ദ്ര ബാങ്കിനു കീഴിലുള്ള ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഫാൽഗുനി ജോലി രാജിെവച്ചാണ് നൈകയ്ക്ക് തുടക്കം കുറിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഓൺലൈൻ സൗന്ദര്യവർധക ഉത്പന്ന വിപണി പിടിച്ചടക്കിയ 'നൈക' ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് രംഗത്തെ രണ്ടു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി ഫാൽഗുനി നയ്യാർ 2012-ൽ തുടക്കം കുറിച്ച ഓൺലൈൻ ബ്യൂട്ടി റീട്ടെയ്‌ലറായ നൈകയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്കിനു കീഴിലുള്ള ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഫാൽഗുനി ജോലി രാജിെവച്ചാണ് നൈകയ്ക്ക് തുടക്കം കുറിച്ചത്. 2020-ൽ കമ്പനിയുടെ മൂല്യം 100 കോടി ഡോളർ പിന്നിട്ടതോടെ 'യൂണികോൺ' പദവിയിലെത്തി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 100 കോടി ഡോളറിനു മുകളിൽ മൂല്യമുള്ള കമ്പനികളെയാണ് യൂണികോൺ എന്നു വിശേഷിപ്പിക്കുന്നത്. ഇന്ന് ഓൺലൈൻ സ്റ്റോറിനു പുറമെ, 76 ഓഫ്‌ലൈൻ സ്റ്റോറുകളുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..