കുതിക്കാന്‍ ഈ സെക്ടറുകള്‍: നിക്ഷേപം 60:40ല്‍ ക്രമീകരിക്കാം


വിനോദ് നായര്‍സാമ്പത്തിക സ്ഥിതി മോശംഘട്ടം പിന്നിടുകയും വികസിത, വികസ്വര വിപണികളില്‍ വില കുറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ വിപണിയുടെ യഥാര്‍ത്ഥ പ്രതിരോധം പരീക്ഷിക്കപ്പെടുക.

Photo: Gettyimages

നിഫ്റ്റി 50 പതിനെണ്ണായിരത്തിനു മുകളിലെത്തിയിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ എക്കാലത്തേയും മികച്ച ഉയരത്തിലേക്കുള്ള ഇന്ത്യയുടെ അഞ്ചാമത്തെ യത്നമായിരുന്നു ഇത്. ഒക്ടോബറിലും നവംബറിലും വിശാല വിപണി എട്ടു ശതമാനം ഉയര്‍ന്നെങ്കിലും ആടിയുലയുകയാണ്. സമീപ ഭാവിയിലെ സാഹചര്യവും പരുക്കനായിരിക്കും. ആഗോള പ്രവണതയ്ക്കനുസരിച്ചാവും വ്യതിയാനങ്ങള്‍. ഡിസമ്പറില്‍ ഫെഡ് പണ നയ സമിതി യോഗം ചേരാനിരിക്കേ ആഗോള തലത്തിലും കാര്യങ്ങള്‍ അനിശ്ചിതാവസ്ഥയിലാണ്. ഈയിടെ പുറത്തുവന്ന സാമ്പത്തിക വിവരങ്ങളും വില്‍പന, തൊഴില്‍ കണക്കുകളും സൂചിപ്പിക്കുന്നത് പലിശ വര്‍ധിപ്പിക്കില്ല എന്ന പ്രതീക്ഷ അസ്ഥാനത്തായേക്കുമെന്നാണ്. വിപണിയുടെ കാഴ്ചപ്പാടിനെ ഇതു ബാധിക്കുകയും നവംബറില്‍ മാത്രമല്ല, ഡിസമ്പര്‍, ജനുവരി മാസങ്ങളിലും പ്രതിഫലിക്കുകയും ചെയ്യും.

ധനകാര്യം
ആഭ്യന്തര വിപണിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന രണ്ടു മേഖലകള്‍ പൊതുമേഖലാ ബാങ്കുകളും വാഹന മേഖലയുമാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിക്കുന്നവരുടേയും അതേക്കുറിച്ച് അന്വേഷിക്കുന്നവരുടേയും എണ്ണം ഈയിടെ വളരെ കൂടിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ സൂചിക ഒരു മാസം കൊണ്ട് 30 ശതമാനമാണ് ഉയര്‍ന്നത്. രണ്ടാം പാദഫലങ്ങളില്‍ നികുതി കഴിച്ചുള്ള ലാഭവളര്‍ച്ചയില്‍ മികച്ച വര്‍ധന, ആസ്തി നിലവാരത്തിലെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് കുതിപ്പിനു കാരണമായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായം 50 ശതമാനം വളര്‍ന്ന് 25,685 കോടി രൂപയായി. സ്വകാര്യ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയുടെ മൂല്യനിര്‍ണയത്തിലെ ഇളവുകളാണ് വളര്‍ച്ചയ്ക്കു നിദാനമായത്. തീര്‍ച്ചയായും ബാലന്‍സ് ഷീറ്റില്‍ പുരോഗതിയുണ്ട്. നിഷ്‌ക്രിയ ആസ്തികള്‍ 2018ലെ 14.6 ശതമാനത്തില്‍ നിന്ന് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഒരു പാദത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പി / ബി അനുപാതം 0.5X ല്‍ നിന്ന് 0.9X ആയി ഉയര്‍ന്നു. ഇതിന്റെ ഫലമായി മൂല്യനിര്‍ണയത്തിലെ തുല്യതയില്ലായ്മ കുറയുകയും ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ മുകളിലേക്കു പോകാതെ തടയുകയും ചെയ്തു. ഇടപാടുകളുടേയും മൂല്യ നിര്‍ണയത്തിന്റേയും കാര്യത്തില്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് സ്വകാര്യ ബാങ്കുകളാണ് നല്ലത്.

വാഹനം
ഒക്ടോബറിലെ വില്‍പനയ്ക്കും രണ്ടാം പാദ ഫലങ്ങള്‍ക്കും ശേഷം വാഹന മേഖലയിലെ ഓഹരികളുടെ പ്രകടനം അസ്ഥിരമായിരുന്നു. രാജ്യത്തെ ഇപ്പോഴത്തെ നിരക്കുകള്‍ കൂടുതലല്ലെങ്കിലും തുടര്‍ച്ചയായി ഉയര്‍ന്നു കൊണ്ടിരുന്നാല്‍ ആശാവഹമായിരിക്കില്ല. ഇതിന് സാധ്യതയുണ്ടുതാനും. ഈ രംഗത്തെ വീണ്ടെടുപ്പ് 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടര്‍ന്നേക്കും. സെമി കണ്ടക്ടറുകളുടെ ലഭ്യതക്കുറവ് പ്രശ്നമാണെങ്കിലും ഡിമാന്റു നിലനില്‍ക്കുന്നതിനാലാണ് വീണ്ടെടുപ്പ് സാധ്യമാകുന്നത്. ഓഹരി വിലകളും ഉയര്‍ന്നിട്ടുണ്ട്. ഇരുചക്ര വാഹനത്തിന്റെ ശരാശരി വില കൂടിയത് വെല്ലുവിളി ഉയര്‍ത്തുന്നു. ഗ്രാമീണ ജനതയ്ക്ക് താങ്ങാനാവാത്ത വിലയും കറന്‍സി മൂല്യം ഇടിഞ്ഞതു കാരണം കയറ്റുമതി കുറഞ്ഞതും കമ്പനികളെ ബാധിച്ചു. ഇരു-നാലു ചക്ര വാഹനങ്ങള്‍ വൈദ്യുതോര്‍ജത്തിലേക്കു മാറുന്നത് ഈ രംഗത്ത് വലിയ മാറ്റത്തിനു വഴി തെളിക്കും. ചരക്കു വാഹനങ്ങളുടെ വില്‍പന കൂടാനും യാത്രാ വാഹനങ്ങളുടെ വില്‍പന വലിയ മാറ്റമില്ലാതെ തുടരാനുമാണ് സാധ്യത. അതേസമയം ഇരു ചക്രവാഹനങ്ങളുടെ വില്‍പന കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. ഓഹരികളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പാണ് ഈ മേഖലയില്‍ അഭികാമ്യം.

രാജ്യത്തെ വിപണി
പൊതുവായി പറഞ്ഞാല്‍ 2022നെ അപേക്ഷിച്ച് 2023 ഇന്ത്യന്‍ ഓഹരി വിപണിക്കു ഗുണകരമായിരിക്കും. ആകെയുള്ള പ്രശ്നം ലോകത്തിന്റെ ഇതര ഭാഗങ്ങളെയപേക്ഷിച്ച് ഇവിടെ ഓഹരി വിലയിലുള്ള ആധിക്യമാണ്. ഉദാഹരണത്തിന് എസ് ആന്റ്പി 500 ന്റെ ഏറ്റവും കൂടിയ വിലയേക്കാള്‍ 20 ശതമാനം കൂടുതലാണ് നിഫ്റ്റി 50ലെ ഓഹരി വിലകള്‍. എംഎസ്സിഐ ഇന്ത്യയാകട്ടെ ഇതര വികസ്വര രാജ്യങ്ങളേക്കാള്‍ നൂറു ശതമാനം കൂടുതലും. സാമ്പത്തിക സ്ഥിതി മോശംഘട്ടം പിന്നിടുകയും വികസിത, വികസ്വര വിപണികളില്‍ വില കുറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ വിപണിയുടെ യഥാര്‍ത്ഥ പ്രതിരോധം പരീക്ഷിക്കപ്പെടുക. ആഗോള വിപണിയിലെ ഇപ്പോഴത്തെ തിരിച്ചുവരവ് ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ഇന്ത്യയേക്കാളുപരി മറ്റു വിപണികളെയാണ് സഹായിക്കുക. ഓഹരികളും മേഖലകളും തെരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും വാങ്ങുന്ന വിലയുടെ കാര്യത്തില്‍ ശ്രദ്ധ വെയ്ക്കുകയും വേണം. പലിശയില്‍ നിന്നുള്ള നേട്ടം ആകര്‍ഷകമായിരിക്കുകയും സമ്പദ് വ്യവസ്ഥ വേഗക്കുറവ് പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ ഓഹരികളും കടപ്പത്രവും 60ഃ40 അനുപാതത്തില്‍ വാങ്ങുന്നതാണ് റിസ്‌കെടുക്കാന്‍ തയാറല്ലാത്ത ഒരു ശരാശരി നിക്ഷേപകനെ സംബന്ധിച്ചേടത്തോളം നല്ലത്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: These Sectors to Jump: Investment can be arranged in 60:40


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented