വിപണിയിലെ തകര്‍ച്ച ആകസ്മികമല്ല: ഇനിയും തിരുത്തലിന് സാധ്യതയുണ്ടോ? 


വിനോദ് നായര്‍



2023ലെ വാല്യുവേഷന്‍ ഏതളവിലാണ് ഏക്രകരിക്കപ്പെടുക എന്നത് പ്രവചിക്കുക അസാധ്യം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാല്യുവേഷന്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെയുള്ള മുന്‍കാല പ്രീമിയത്തേക്കാള്‍ ഭേദമായിരിക്കും.

Premium

Photo: Gettyimages

രാജ്യത്തെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റി 50 ഈ വര്‍ഷം ഇതുവരെ -0.9 ശതമാനം താഴെയാണ്. ഇതര വികസ്വര വിപണികളായ മെകസിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ചൈന എന്നിവ യഥാക്രമം 9.1 ശതമാനം, 9.0 ശതമാനം, 10.7 ശതമാനം, 5.2 ശതമാനം എന്നിങ്ങനെ ഉയരത്തിലുമെത്തിയിരിക്കുന്നു. മികച്ച പ്രകടനം നടത്തിയത് വികസിത രാജ്യങ്ങള്‍ മാത്രമല്ല. എസ്ആന്‍ഡ് പി 500, നാസ്ദാക്, ഫ്രാന്‍സ്, യു.കെ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വിപണികള്‍ 6.3 ശതമാനം, 13.1 ശതമാനം, 12.1 ശതമാനം, 6.7 ശതമാനം, 10.4 ശതമാനം എന്ന ക്രമത്തിലും നേട്ടം നല്‍കിയിട്ടുണ്ട്. ഇടത്തരം, ചെറുകിട ഓഹരികളില്‍ ഇന്ത്യയുടെ പതനത്തിന്റെ ഫലം കൂടുതലായിരുന്നു. നിഫ്റ്റി 500 സൂചിക -13.3 ശതമാനം ഇടിഞ്ഞു. ഓഹരികളില്‍ 50 ശതമാനത്തിലധികവും 200 ദിന ചലന ശരാശരിയേക്കാള്‍ താഴെയാണ് ഇടപാടു നടത്തിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ വിപണിയുടെ 2020 മുതല്‍ 2022 മധ്യത്തില്‍ വരെയുള്ള പ്രകടനത്തിനുശേഷം 2023ലുണ്ടായ മോശം പ്രകടനം ആകസ്മികമോ അപ്രതീക്ഷിതമോ അല്ലായിരുന്നു. കോവിഡ് മഹാമാരിക്കു മുമ്പും അതിനു ശേഷവും ഇന്ത്യന്‍ ഓഹരി വിപണി മോശം പ്രകടനം കാഴ്ചവെക്കുകയുണ്ടായി. രണ്ടു വര്‍ഷക്കാലത്തെ കൂടിയ തോതിലുള്ള കുതിപ്പാണ് ഇന്നത്തെ മോശം പ്രകടനത്തിനു കാരണം. മറ്റ് സമ്പദ് വ്യവസ്ഥകള്‍ സാമ്പത്തിക വളര്‍ച്ചയിലും വാല്യുവേഷനിലും തരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. അഭ്യന്തര ഓഹരി വിപണിക്ക് ഒരു ഇടവേള ആവശ്യമായിരുന്നു. വാല്യുവേഷനില്‍ സ്ഥിരത കൈവരിക്കേണ്ടതുമുണ്ട്. ഈ മോശം പ്രകടനം 2023ല്‍ ഉടനീളം തുടരുമെന്നാണ് കരുതപ്പെടുന്നത്.

ലോക വിപണിയിലേക്ക് കൂടിയ പ്രീമിയത്തില്‍ ഇന്ത്യ ഇടപാടു നടത്തിക്കൊണ്ടിരിക്കുന്നതും ഒരു കാരണമാണ്. എംഎസ് സിഐ (MSCI) വേള്‍ഡിനേക്കാള്‍ 34 ശതമാനം ഉയരത്തിലും എംഎസ് സിഐ ചൈനയേക്കാള്‍ 106 ശതമാനം ഉയരത്തിലും ഇതര വികസ്വര രാജ്യങ്ങളിലെ എംഎസ് സിഐ യേക്കാള്‍ 95 ശതമാനം ഉയരത്തിലുമാണ് എംഎസ് സിഐ ഇന്ത്യയുടെ പിഇ അനുപാതം. കഴിഞ്ഞ 10 വര്‍ഷമായി ലോകത്തിലെ ഇതര ഓഹരി വിപണികളേക്കാള്‍ 10 ശതമാനം പ്രമിയത്തിലാണ് ഇന്ത്യന്‍ വിപണി ഇടപാടു നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിത് ദീര്‍ഘകാല നിരക്കിനേക്കാള്‍ 24 ശതമാനം മുകളിലും. എംഎസ് സിഐ ചൈനയുമായും ഇതര വികസ്വര രാജ്യങ്ങളിലെ എംഎസ് സിഐയുമായും താരതമ്യം ചെയ്യുമ്പോള്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ യഥാക്രമം 43 ശതമാനം, 27 ശതമാനം എന്ന നിലയില്‍ ഉയരത്തിലാണ് ഇന്ത്യന്‍ വിപണി.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും അതിവേഗം മാറ്റങ്ങള്‍ക്കിരയാവുന്നതുമായ രാജ്യം എന്ന നിലയ്ക്ക് കൂടിയ വാല്യുവേഷനില്‍ ഇടപാടുനടത്തുന്ന ശീലം ഇന്ത്യന്‍ വിപണിക്കുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. എന്നാല്‍, ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ മാത്രമേ ഈ കൂടിയ തോത് നിലനില്‍ക്കൂ. അതിനുശേഷം സ്ഥിരത കൈവരിക്കുകയും ചെയ്യും. ചടുലമായ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ കൂടിയ വാല്യുവേഷന്‍ ഒരു ദശാബ്ദക്കാലം നിലനില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രീമിയത്തിന്റെ തോത് എത്ര എന്നത് സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം വെല്ലുവിളിയായിരിക്കും. സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിഗതികളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഭാവി പ്രീമിയം കഴിഞ്ഞ 10 വര്‍ഷത്തെ പ്രീമിയവുമായി തുലനം ചെയ്യാവുന്ന വിധത്തിലായിരിക്കുമെന്നു കരുതാം.

വാല്യുവേഷനിലുണ്ടായ വീഴ്ചയുടെ ദൈര്‍ഘ്യവും വിപണിയില്‍ അതുണ്ടാക്കുന്ന ആഘാതവും പരിമിതമായിരിക്കണം എന്നേയുള്ളു. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതര വിപണികള്‍ എല്ലാ ഘടകങ്ങളിലും മെച്ചപ്പെട്ട പ്രകടനം നടത്തിയാല്‍ മാത്രമേ ഈ സമാനത സാധ്യമാകൂ. ഉദാഹരണത്തിന് ആഗോള വിപണി + 10 ശതമാനം നേട്ടം നല്‍കിയാല്‍ ഇന്ത്യയുടെ പ്രകടനം താഴെ എങ്കിലും ഗുണപരം തന്നെ ആയിരിക്കും. ആഗോള വിപണിയുടെ പ്രകടനം -10 ശതമാനം കുറയുമ്പോള്‍ ആപേക്ഷികമായ വ്യത്യസം സംഭവിക്കുകയും ചെയ്യും.

2023ലെ വാല്യുവേഷന്‍ ഏതളവിലാണ് ഏക്രകരിക്കപ്പെടുക എന്നത് പ്രവചിക്കുക അസാധ്യം. എംഎസ് സിഐ വേള്‍ഡ് വികസ്വര രാജ്യങ്ങളുടെ എംഎസ് സിഐയേക്കാള്‍ ഉറച്ചതായിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഭാവി വാല്യുവേഷന്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെയുള്ള മുന്‍കാല പ്രീമിയത്തേക്കാള്‍ ഭേദമായിരിക്കും. 19 x ല്‍ നില്‍ക്കാനാണ് സാധ്യത. ഇപ്പോള്‍ 22 x വാല്യുവേഷനില്‍ 34 ശതമാനം പ്രീമിയത്തിലാണ് നാം വില്‍പന നടത്തുന്നത്. വിലയിലെ ഇടിവ് 2024 സാമ്പത്തിക വര്‍ഷത്തെ 10 ശതമാനം വരുമാനവളര്‍ച്ചയില്‍ സംരക്ഷിക്കപ്പെടും.

ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ വിദേശ ഓഹരികളുടെ വില്‍പനയും വര്‍ധിക്കുന്ന പലിശ നിരക്കും കൂടിയ തോതിലുള്ള വിലക്കയറ്റവും ഗതിമാന്ദ്യം നേരിടുന്ന ലാഭ വളര്‍ച്ചയുമാണ്. ഓഹരി വിലകളില്‍ ഇവയെല്ലാം പ്രതിഫലിക്കുന്നുണ്ട്. ഹ്രസ്വകാലത്തേക്ക് ജാഗ്രത തുടര്‍ന്നാല്‍, ഏറ്റവും മോശമായത് കടന്നുപോയി എന്നുവേണം അനുമാനിക്കാന്‍. വാല്യുവേഷന്‍ സാമാന്യ മായിരിക്കുമ്പോഴും ഓഹരി വിലകളില്‍ ഇനിയും തിരുത്തതിനു സാധയതയില്ല.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: The market correction is not accidental: is the downside still possible?

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented