ഹരി ദീര്‍ഘകാല നിക്ഷേപകര്‍ക്ക് എന്നും നേട്ടങ്ങളെ സമ്മാനിച്ചിട്ടുള്ളൂ. ലക്ഷങ്ങള്‍ കോടികളായ കഥകള്‍ ഏറെകേട്ടിട്ടുണ്ടാകും. കഴിഞ്ഞ 10വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് കോടികളുടെ സമ്പത്ത് നല്‍കിയ ചില ഓഹരികള്‍ പരിചയപ്പെടാം. ഈ ഓഹരികളില്‍ രണ്ടു ലക്ഷംരൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അതിന്റെമൂല്യം ഒരുകോടിയോ അതില്‍കൂടുതലോ ആകുമായിരുന്നു.

അവന്തി ഫീഡ്‌സ്
അവന്തിയുടെ ഓഹരിവില കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 29,150ശതമാനമാണ് കുതിച്ചത്. 1.55 രൂപയില്‍നിന്ന് ഓഹരി വില 472 രൂപയിലെത്തി. 2 ലക്ഷംരൂപ 10വര്‍ഷംമുമ്പ് നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 6.10 കോടി രൂപയാകുമായിരുന്നു.

കാപ്ലിന്‍ പോയന്റ് ലാബ്
കമ്പനിയുടെ ഓഹരിവില പത്തുവര്‍ഷത്തിനിടെ കുതിച്ചത് 11,053 ശതമാനമാണ്. ഓഹരിവില 3.16 രൂപയില്‍നിന്ന് 352.45 രൂപയിലേയ്ക്കുയര്‍ന്നു. 2 ലക്ഷംരൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 2.38 കോടി രൂപയാകുമായിരുന്നു.

ഭാരത് രസായന്‍
പത്തുവര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരിവില 6,324 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 110.50 രൂപയില്‍നിന്ന് 7099 രൂപയിലേയ്‌ക്കെത്തി ഓഹരിവില. രണ്ടു ലക്ഷംരൂപ 10വര്‍ഷംമുമ്പ് നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 1.26 കോടിയാകുമായിരുന്നു. 

അജന്ത ഫാര്‍മ
അജന്ത ഫാര്‍മയുടെ ഓഹരി വില 25.04 രൂപയില്‍നിന്ന് 1481.85 രൂപയായാണ് കുതിച്ചത്. പത്തുവര്‍ഷംമുമ്പ് രണ്ടുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിക്ഷേപം 1.16 കോടി രൂപയായി വളരുമായിരുന്നു.

ആല്‍കൈല്‍ അമിനസ് കെമിക്കല്‍സ്
കമ്പനിയുടെ ഓഹരി വില 10വര്‍ഷത്തിനിടെ 5,162 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 40.03 രൂപയില്‍നിന്ന് 2106.15 രൂപയിലേയ്‌ക്കെത്തി ഒരുഓഹരിയുടെ വില. രണ്ടു ലക്ഷം രൂപയുടെ നിക്ഷേപം 1.03 കോടി രൂപയാകുമായിരുന്നു.

ബജാജ് ഫിനാന്‍സ്
10വര്‍ഷംകൊണ്ട് കമ്പനിയുടെ ഓഹരിവില 5,058ശതമാനമാണ് ഉയര്‍ന്നത്. 45.07 രൂപയില്‍നിന്ന് ഒരുഓഹരിയുടെ വില 2337 രൂപയിലേയ്‌ക്കെത്തി. 2 ലക്ഷംരൂപ ഈ കമ്പനിയില്‍ നിക്ഷേപിച്ചരുന്നുവെങ്കില്‍ നിക്ഷേപം 1.02 കോടി രൂപയാകുമായിരുന്നു. 

മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതയ്ക്ക് വിധേയമാണ്. സ്വന്തംഉത്തരവാദിത്തത്തില്‍വേണം നിക്ഷേപിക്കാന്‍. ഭാവിയില്‍ ഈ ഓഹരികളില്‍നിന്ന് മേല്‍പ്പറഞ്ഞനേട്ടം ലഭിച്ചുകൊള്ളണമെന്നില്ല.