ആഗോളതലത്തിൽ വിപണിലുണ്ടാകുന്ന ഗതിമാറ്റം നിർണായകം


വിനോദ് നായർ

കൂടിയതോതിൽ ആഭ്യന്തരവരവും, മികച്ച ഒന്നാം പാദ ഫലങ്ങളും, ആകർഷകമായ ഐപിഒ ഓഫറുകളും കാരണം സുരക്ഷിതമായ ഇന്ത്യൻ വിപണിയിലേക്കും ഈ ദൗർബ്ബല്യം പകർന്നേക്കാം. കോവിഡ് ഡെൽറ്റാ വകഭേദത്തേക്കാൾ, കേന്ദ്ര ബാങ്കുകൾ ഉദാരപണനയം ഉപേക്ഷിച്ചാൽ വിപണിയിൽ ഉണ്ടാകാവുന്ന പണത്തിന്റെ കുറവും അതിന്റെ അനന്തര ഫലങ്ങളുമായിരിക്കും വലിയ ഭീഷണി.

Photo: Gettyimages

ഡെൽറ്റാ വകഭേദം സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ സാമ്പത്തിക വീണ്ടെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള വിപണി. വികസിത രാജ്യങ്ങളിലെ വാക്‌സിനേഷന്റെ വിജയത്തെതുടർന്ന് മൂന്നാംതരംഗത്തിന്റെ അപകട സാധ്യത കുറയുകയാണ്. ഈ സാഹചര്യത്തിൽ ഡെൽറ്റ വൈറസ് ഉയർത്തിയേക്കാവുന്ന ഭീഷണി കുറയുകയാണ്. സാമ്പത്തിക വളർച്ചയിലെ വേഗക്കുറവും വിദേശ നിക്ഷേപകരുടെ വിൽപനയുംമറ്റും ഇതര ഏഷ്യൻ രാജ്യങ്ങളിൽ വിപണിയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.

കേന്ദ്ര ബാങ്ക് യോഗങ്ങൾ, ഈയാഴ്ച നടക്കുന്ന ബാഹ്യ വാണിജ്യ വായ്പകൾ (ഇസിബി)സംബന്ധിച്ച യോഗം, അടുത്താഴ്ചത്തെ ഫെഡറൽ ഓപ്പൺമാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗം എന്നിവയും എക്കാലത്തേയും വലിയ വിലക്കയറ്റം കാരണം ഉദാരധനനയത്തിലുണ്ടാകാവുന്ന മാറ്റത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ആപൽ സൂചനയാണ് നൽകുന്നത്.

പോയവാരത്തിൽ ആദ്യവിൽപനകൾക്കുശേഷം ആഗോള വിപണികൾ ഉറച്ച റിപ്പോർട്ടുകളെത്തുടർന്ന് ലാഭത്തിൽ പിടിച്ചുനിന്നു. വ്യാഴാഴ്ചനടന്ന യൂറോപ്യൻ കേന്ദ്രബാങ്കിന്റെ നയപ്രഖ്യാപനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും വിലവർധനയ്ക്കനുസരിച്ച് പണപ്പെരുപ്പ മാർഗരേഖ തയാറാക്കുകയും ചെയ്തു. വിലക്കയറ്റ സമ്മർദ്ദമുണ്ടെങ്കിലും യുഎസ് കേന്ദ്ര ബാങ്ക് വരാനിരിക്കുന്ന യോഗത്തിലും ഉദാര നിലപാട് തുടരാൻ തീരുമാനിക്കുമെന്ന പ്രതീക്ഷയാണുള്ളത്. നയമാറ്റത്തെ ഭയപ്പെടാതിരിക്കാൻ വിപണിയെ അത് സഹായിച്ചു.

ഇന്ത്യയിൽ, കോവിഡ് രണ്ടാം തരംഗത്തിന്റെ സ്വാധീനത്തെ തുടർന്ന് ആദ്യപാദങ്ങളിൽ ആസ്തി നിലവാരത്തിലും വളർച്ചയിലുമുണ്ടായ കുറവുകാരണം ബാങ്കുകളും വാഹനമേഖലയും താഴ്ചയുടെ പ്രവണത പ്രകടിപ്പിച്ചു. പിന്നീടിങ്ങോട്ട് പാശ്ചാത്യ വിപണി വീണ്ടെടുപ്പിനു നടത്തിയശ്രമം ഇന്ത്യൻ വിപണിക്കു ഗുണകരമായി. വിദേശ നിക്ഷേപകർ പ്രധാന വിൽപനക്കാരായി തുടരുമ്പോൾ മ്യൂച്വൽ ഫണ്ടുകളും ചില്ലറ വിൽപന രംഗത്തെ നിക്ഷേപകരും വിപണിയെ തുണച്ചു. ഉയർന്ന തോതിലുള്ള എഫ് ആന്റ് ഒ പ്രവർത്തനങ്ങൾ ഗതിവേഗം കൂട്ടാൻ വിപണിയെ സഹായിച്ചു.

Key EM performance
Country 3months return6months returnYear to Date
India9.3% 4.3% 11.8%
China6.4% -5.1% 3.7%
Brazil4.4% 5.9% 5.4%
Korea0.4% 4.0% 12.5%
Taiwan -0.2% 7.3% 19.3%
Honk Kong -6.4% -11.0% 0.1%
Dated 20th July 2021
ഇന്ത്യയിൽ ഈവർഷം ഏപ്രിൽ മുതൽ വിദേശ നിക്ഷേപകർ വിൽപനയിലാണ്. കഴിഞ്ഞ നാലുമാസത്തിനിടയിൽ 30,000 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്. വികസ്വര വിപണികളിൽ സാന്നിധ്യം കുറയ്ക്കുക എന്ന വിദേശ നിക്ഷേപകരുടെ നയത്തിന്റെ ഭാഗമായിക്കൂടിയാണിത്. എന്നാൽ കുറഞ്ഞ വിൽപന ശതമാനവും കൂടിയതോതിലുള്ള ആഭ്യന്തര വരവുമുള്ള ഇന്ത്യൻ വിപണിയെ ഇതുകാര്യമായി ബാധിക്കുന്നില്ല. ഏഷ്യയിലെ മികച്ച പ്രകടനംനടക്കുന്ന വിപണികളായ തായ്‌വാൻ, കൊറിയ എന്നിവിടങ്ങളിൽ ഏകീകരണം തുടങ്ങിക്കഴിഞ്ഞു എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്.

കൂടിയതോതിൽ ആഭ്യന്തരവരവും, മികച്ച ഒന്നാം പാദ ഫലങ്ങളും, ആകർഷകമായ ഐപിഒ ഓഫറുകളും കാരണം സുരക്ഷിതമായ ഇന്ത്യൻ വിപണിയിലേക്കും ഈ ദൗർബ്ബല്യം പകർന്നേക്കാം. കോവിഡ് ഡെൽറ്റാ വകഭേദത്തേക്കാൾ, കേന്ദ്ര ബാങ്കുകൾ ഉദാരപണനയം ഉപേക്ഷിച്ചാൽ വിപണിയിൽ ഉണ്ടാകാവുന്ന പണത്തിന്റെ കുറവും അതിന്റെ അനന്തര ഫലങ്ങളുമായിരിക്കും വലിയ ഭീഷണി. അടുത്താഴ്ച നടക്കാനിരിക്കുന്ന എഫ്ഒഎംസി യോഗത്തിനായി ആഗോള വിപണി കാത്തിരിക്കയാണ്. ഇസിബിയെപ്പോലെ എഫ്ഒഎംസിയും ഉദാരനയം നിലനിർത്താനാണ് സാധ്യത. ബോണ്ട് വാങ്ങൽപരിപാടിയിൽ എത്രമാത്രം കുറവുണ്ടാകും എന്നതിനെക്കുറിച്ച് ധാരണലഭിക്കാൻ യോഗത്തിലെ നിർദ്ദേശങ്ങൾ വഴിതെളിക്കും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented