ടിസിഎസ്, എസ്ബിഐ ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 548 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു


സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, പൊതുമേഖല ബാങ്ക് എന്നിവ രണ്ടുശതമാനം ഉയര്‍ന്നു. നിഫ്റ്റി ഐടി 1.7ശതമാനവും നേട്ടമുണ്ടാക്കി.

Photo:Gettyimages

മുംബൈ: യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം പുറത്തുവരാനിരിക്കെ വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 547.83 പോയന്റ് ഉയര്‍ന്ന് 55,816.32ലും നിഫ്റ്റി 158 പോയന്റ് നേട്ടത്തില്‍ 16,641.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ തിടുക്കംകൂട്ടി. ടിസിഎസ്, ഇന്‍ഫോസിസ്, എസ്ബിഐ എന്നീ ഓഹരികളാണ് സെന്‍സെക്‌സിന്റെ കുതിപ്പിനുപിന്നില്‍.

സണ്‍ ഫാര്‍മ, ഡിവീസ് ലാബ്, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ടിസിഎസ്, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Also Read

ആദായ നികുതി റിട്ടേൺ: അധികമാരും അറിയാതെപോകുന്ന ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, പൊതുമേഖല ബാങ്ക് എന്നിവ രണ്ടുശതമാനം ഉയര്‍ന്നു. നിഫ്റ്റി ഐടി 1.7ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും 0.90ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: TCS, SBI lift Sensex 548 pts ahead of Fed outcome

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented