രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി രുപ കടന്നു. ഈ നേട്ടം സ്വന്തമാക്കിയ രാജ്യത്തെ രണ്ടാമത്തെ കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്.
ഓഹരി വില 1.2ശതമാനം ഉയര്‍ന്ന് 2,942 രൂപയിലെത്തിയതോടെയാണ് വിപണിമൂല്യം 11.03 ലക്ഷംകോടി രൂപയായത്. ഈവര്‍ഷംമാത്രം 36ശതമാനമാണ് ഓഹരി വിലയില്‍ കുതിപ്പുണ്ടായത്.
3000 രൂപ നിലവാരത്തില്‍ 53.33 ദശലക്ഷം ഓഹരികള്‍ തിരിച്ചുവാങ്ങാനുള്ള നിര്‍ദേശത്തിന് ഓഹരി ഉടമകള്‍ കഴിഞ്ഞമാസം അംഗീകാരംനല്‍കിയിരുന്നു. 16,000 കോടി രൂപയുടേതാകും ഇടപാട്. ജനുവരി എട്ടിനാണ് കമ്പനിയുടെ മൂന്നാം പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.
മുകേഷ് അംബാനിയുടെ റിലയന്‍സ് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് 12.75 ലക്ഷംകോടി രൂപയുമായി വിപണിമൂല്യത്തില്‍ ഒന്നാമത്.