Photo: Manjunath KIRAN | AFP
നേട്ടംകൊയ്ത് രാജ്യത്തെ പ്രതിരോധ മേഖലയിലെ കമ്പനികള്‍. 2022-23 സാമ്പത്തിക വര്‍ഷം ഉത്പാദന മൂല്യം ഒരു ലക്ഷം കോടി രൂപ പിന്നിട്ടിരിക്കുന്നു. വാര്‍ഷിക വര്‍ധനവാകട്ടെ 12 ശതമാനം.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്(എച്ച്എഎല്‍), മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, എംടിഎആര്‍ ടെക്‌നോളജീസ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്(ബിഇഎല്‍), ഭാരത് ഡൈനാമിക്‌സ്(ബിഡിഎല്‍) എന്നീ കമ്പനികളുടെ ഓഹരികള്‍ ഒരുവര്‍ഷത്തിനിടെ 160 ശതമാനംവരെയാണ് കുതിപ്പ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ സെന്‍സെക്‌സിലെ നേട്ടം 14 ശതമാനംമാത്രമാണ്.
പ്രതിരോധ മേഖലയിലെ കുതിപ്പ് മുന്നില്‍ കണ്ട് നിക്ഷേപം നടത്തിയ മ്യൂച്വല്‍ ഫണ്ടുകളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ആദിത്യബിര്‍ള സണ്‍ലൈഫ് പ്യുവര്‍ വാല്യു ഫണ്ട്, ഐഡിബിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്, എച്ച്ഡിഎഫ്‌സി മിഡ്ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ്, മിറെ അസറ്റ് മിഡ്ക്യാപ് എന്നിവ ഒരു വര്‍ഷക്കാലയളവില്‍ 27 ശതമാനംവരെ റിട്ടേണ്‍ നല്‍കി.
പ്രതിരോധ മേഖലയിലെ കുതിപ്പ് പ്രയോജനപ്പെടുത്താന്‍ എന്‍എഫ്ഒയും വന്നു. എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടാണ് പ്രതിരോധ മേഖലയിലെ കമ്പനികളില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിഫന്‍സ് ഫണ്ട് പുറത്തിറക്കിയത്. പ്രതിരോധവും അനുബന്ധ മേഖലകളിലും 80 ശതമാനമെങ്കിലും നിക്ഷേപം നടത്തുകയാണ് ഫണ്ടിന്റെ ലക്ഷ്യം.
ഇനിയും സാധ്യത
പ്രതിരോധ മേഖലയിലെ കമ്പനികളില്‍ ഇതിനകം കാര്യമായ കുതിപ്പുണ്ടായിട്ടുണ്ട്. ഇനിയും ഉയരാനുള്ള സാധ്യത വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നു. പ്രതിരോധ മേഖലയ്ക്കുള്ള രാജ്യത്തെ ബജറ്റ് വിഹിതം നടപ്പ് സാമ്പത്തികവര്‍ഷം 68 ശതമാനത്തില്‍നിന്ന് 75ശതമാനമായി വര്‍ധിപ്പിച്ചത് കമ്പനികള്‍ക്ക് നേട്ടമാകും. അടുത്ത സാമ്പത്തിക വര്‍ഷവും വിഹിതത്തല്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത.
കോവിഡ് മൂലം മുന്‍ സാമ്പത്തികവര്‍ഷം ഈ മേഖലയിലെ വിഹിതത്തില്‍ കുറവ് ഉണ്ടായിരുന്നു. ദീര്‍ഘകാലയളവില്‍ മികച്ച വളര്‍ച്ചാസാധ്യതയുള്ള മേഖലയാണ് പ്രതിരോധം. രൂപകല്പന വികസനം നിര്‍മാണം എന്നീ മേഖലയില്‍ 2023 മാര്‍ച്ചില്‍ 44,200 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനികള്‍ക്ക് ലഭിച്ചത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപയുടെ കരാറുകള്‍ പ്രതിരോധ മേഖലയിലെ കമ്പനികള്‍ക്ക് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Strong orders to help defence stocks fire


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..