ഓഹരി വിലയും പലിശ നിരക്കും: പരസ്പര വിരുദ്ധ ബന്ധം വിലയിരുത്താം 


വിനോദ് നായര്‍ഇന്ത്യയിലേതുപോലുള്ള തുറന്നതും മത്സരക്ഷമവുമായ ഒരു സമ്പദ് വ്യവസ്ഥയില്‍ ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നതിന് തുല്യമായ അവസരം അസാധ്യമാണ്.

Photo: Gettyimages

ലിശ നിരക്കിലും പണനയത്തിലും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ ഇപ്പോള്‍ കേള്‍ക്കാറുണ്ട്. ഓഹരി വിപണിയിലുണ്ടാകാവുന്ന പ്രതികരണങ്ങളെക്കുറിച്ചും മുന്‍കൂട്ടി വിലയിരുത്തലുകള്‍ വരുന്നു. ചില പ്രത്യാഘാതങ്ങള്‍ ഹ്രസ്വവും ചിലവ വിപണിയുടെ പ്രവണതകളെത്തന്നെ മാറ്റി മറിക്കുന്നവയുമായിരിക്കും. പണനയവും സാമ്പത്തിക കണക്കുകളുമനുസരിച്ച് ഇതിന്റെ ഫലങ്ങള്‍ അനുകൂലമോ പ്രതികൂലമോ ആകാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കാര്യത്തില്‍ സാധാരണ നിക്ഷേപകന് അവ്യക്തതയുണ്ട്. ഇതു സംബന്ധിച്ചാണ് ഈയാഴ്ച ചര്‍ച്ച ചെയ്യുന്നത്.

ഓഹരി വിലകളുടെ ഇപ്പോഴത്തെ മൂല്യം ലാഭവിഹിതവും മൂലധന ലാഭവും ഉള്‍പ്പടെ പ്രതീക്ഷിക്കുന്ന പണവരവിന്റെ ആകത്തുകയില്‍നിന്ന് അതിന്റെ മൂലധന ചിലവ് അഥവാ പ്രതീക്ഷിക്കുന്ന തിരിച്ചുവരവു നിരക്ക് (ഇആര്‍ആര്‍) കഴിച്ചുള്ള തുകയാണ്. ഉദാഹരണത്തിന് ഒരു നിക്ഷേപകന്‍ ഓഹരി വിപണിയിലെ നിക്ഷേപത്തിന് 15 ശതമാനം ലാഭം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അതിനെയാണ് ഡിസ്‌കൗണ്ട് നിരക്ക് എന്നുപറയുക. അടുത്തവര്‍ഷം 100 രൂപയാണ് പ്രതീക്ഷിക്കുന്നതെന്നു കരുതുക. നിക്ഷേപകനെ സംബന്ധിച്ചേടത്തോളം ആ നൂറു രൂപയുടെ ഇപ്പോഴത്തെ മൂല്യം 100 രൂപ / (1+15 %) =87 രൂപയാണ്. പലിശ നിരക്കു വര്‍ധിക്കുന്നതിനനുസരിച്ച് ഇആര്‍ആര്‍ കൂടുതലും ഇപ്പോഴത്തെ പണവരവിന്റെ മൂല്യം കുറവുമായിരിക്കും. പലിശ നിരക്കും മൂല്യനിര്‍ണയവും തമ്മിലുള്ള ബന്ധം വിരുദ്ധമാണ്.ഭാവിയിലെ പണവരവിനെക്കുറിച്ച് മുന്‍കൂട്ടി പറയുന്നത് വെല്ലുവിളിയായതിനാല്‍ സാധാരണയായി ഒരു കമ്പനിയുടെ ഓഹരി വിലയുടെ മൂല്യം പിഇ അനുപാതവുമായി അഥവാ ലാഭത്തില്‍നിന്ന് വിലയോ ഓരോ ഓഹരിയുടേയും ലാഭമോ ഹരിച്ചു കിട്ടിയ തുകയുമായി ബന്ധപ്പെടുത്തിയാണ് നിര്‍ണയിക്കുക. ഉദാഹരണമായി, ഓഹരി വില 100 രൂപയും ഇപിഎസ് 10 ഉം ആയാല്‍ പിഇ അനുപാതം 10 ആയിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഹരിയുടെ വരുമാന യീല്‍ഡ് കണക്കാക്കാം. അതായത്, 10/ 100=10 ശതമാനം.

ഇതോടൊപ്പം രാജ്യത്തെ പലിശ നേട്ടം 10 ശതമാനമാണെന്നു കരുതുക. നിക്ഷേപകന് ഈ തുക ബോണ്ടിലൂടെയും ഓഹരികളിലൂടെയും ഒരു വര്‍ഷം കൊണ്ടു നേടാം. ഇന്ത്യയിലേതുപോലുള്ള തുറന്നതും മത്സരക്ഷമവുമായ ഒരു സമ്പദ് വ്യവസ്ഥയില്‍ ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നതിന് തുല്യമായ അവസരം അസാധ്യമാണ്.

ഓഹരി വിപണിയിലേയും ബോണ്ട് വിപണിയിലേയും നേട്ടം ഒരുപോലെ ആയിരിക്കില്ല. ലാഭ വളര്‍ച്ച, അപകട സാധ്യത എന്നിവ അടിസ്ഥാനമാക്കിയാണ് നേട്ടം വിലയിരുത്തുക. അപകട സാധ്യത കൂടുന്നതിനനുസരിച്ച് ലാഭം കൂടുതലും മൂല്യനിര്‍ണയം കുറവുമായിരിക്കും. ലാഭ വളര്‍ച്ച കൂടുന്നതിനനുസരിച്ച് മൂല്യനിര്‍ണയവും വര്‍ധിക്കും. ഓഹരി വിപണിയിലെ നിക്ഷേപവുമായി തുലനം ചെയ്യുമ്പോള്‍ ബോണ്ടുകളില്‍ നടത്തുന്ന നിക്ഷേപത്തിന് അപകട സാധ്യത കുറവായതിനാല്‍ പ്രതീക്ഷിക്കുന്ന പലിശയും താരതമ്യേന കുറവായിരിക്കും.

മുകളില്‍ പറഞ്ഞ ഉദാഹരണത്തോടൊപ്പം വളര്‍ച്ചാ ഘടകംകൂടി ചേര്‍ക്കുക. കമ്പനിയുടെ ലാഭ വളര്‍ച്ച റിസ്‌ക് സാധ്യതകളോടെ 20 ശതമാനമായിരിക്കുെമന്നു സങ്കല്‍പിക്കുക. വിപണിയിലെ പലിശ നിരക്ക് 10 ശതമാനമായി തുടരുകയും ചെയ്യുന്നു. വിപണി ഈ ഓഹരിക്ക് കൂടുതല്‍ മൂല്യം നല്‍കാന്‍ ശ്രമിക്കും. ഡിസ്‌കൗണ്ട് നിരക്ക് മാറ്റമില്ലാതെ തുടരുമ്പോഴും ഭാവിയിലെ പണമൊഴുക്ക് കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി മൂല്യനിര്‍ണയം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

മറിച്ച്, ആഗോളവും അഭ്യന്തരവുമായ പ്രശ്നങ്ങള്‍ കാരണം രാജ്യത്തെ പലിശ നിരക്ക് 15 ശതമാനമാക്കി വര്‍ധിപ്പിച്ചു എന്നു കരുതുക. നിക്ഷേപകര്‍ക്ക് റിസ്‌ക് കുറഞ്ഞ നിലയില്‍ ബോണ്ടുകളില്‍ നിക്ഷേപിച്ച് നല്ല ലാഭം നേടാം. ഇത് ഓഹരി വിപണിയിലെ മൂല്യനിര്‍ണയം കുറയാനിടയാക്കും. വ്യവസ്ഥയിലെ അപകട സാധ്യതയും ഡിസ്‌കൗണ്ട് നിരക്കും കൂടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂടിയ തോതിലുള്ള പലിശ നിരക്ക് മൂലധനച്ചിലവ് മാത്രമല്ല കടം കൂടുതലുള്ള കമ്പനികള്‍ക്ക് പണത്തിന്റെ ഒഴുക്കും അവസരച്ചിലവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, ഉദാര പണനയം കാരണം ധനവിപണിയില്‍ പലിശ നിരക്ക് പൂജ്യം ആണെന്നു കരുതുക. ഇപ്പോഴോ വര്‍ഷങ്ങള്‍ കഴിഞ്ഞോ പണം സമ്പാദിക്കുന്ന കാര്യം ഉപയോക്താക്കള്‍ ആലോചിക്കുകയേ ഇല്ല. അവര്‍ ഇന്ന് പണം വായ്പ വാങ്ങി ഉപയോഗിക്കുകയും മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയും ചെയ്യും. ഡിമാന്റ് കുറയുന്നതിനനുസരിച്ച് ഓഹരി വിപണിയെ ബാധിക്കുംവിധം പലിശ നിരക്കു വര്‍ധിക്കുമ്പോള്‍ തന്ത്രം നേരെഎതിരായിരിക്കും. ചുരുക്കത്തില്‍, മൂല്യ നിര്‍ണയത്തില്‍ ഒരേഫലം ആയിരിക്കുമ്പോഴും ഓഹരി വിലകളും പലിശ നിരക്കും തമ്മില്‍ പരസപര വിരുദ്ധമായ ബന്ധമാണ് നില നില്‍ക്കുക.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Stock price and interest rate: Let's evaluate the inverse relationship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented