മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,700 പോയന്റിന് താഴെയും സെന്‍സെക്‌സ് 600 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. 

ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്‌സ്, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.  അതേസമയം, എച്ച്.സി.എല്‍.ടെക്, നെസ്‌ലെ, ബജാജ് ഓട്ടോ, ടി.സി.എസ്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഐ.ടി.സി, മാരുതി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്. 

നിഫ്റ്റിയില്‍ എന്‍.ടി.പി.സി, ഒ.എന്‍.ജി.സി, സണ്‍ ഫാര്‍മ, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.