ഇന്ത്യന്‍ സൂചികകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുമോ? 


വിനോദ് നായര്‍ഒക്ടോബറില്‍ യുഎസ് വിപണി നല്ല നിലയിലായിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലും വിലക്കയറ്റവും പലിശ നിരക്കും കൂടിയാല്‍ ഈ മുന്നേറ്റം നില നിര്‍ത്താന്‍ കഴിയുമോ എന്നതാണ് പ്രശ്നം.

Photo: Gettyimages

നിഫ്റ്റി 50 സൂചിക 2021 ഒക്ടോബര്‍ 18ന് 18,604.45 ല്‍ എത്തിയിരുന്നു. പിന്നീട് ഏകീകകരണത്തിന്റെ ദിശയിലേക്കു നീങ്ങിയ സൂചിക 2022 ജൂണ്‍ 17ന് 15,183.4 എന്ന നിലയിലെത്തി. തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനം നടത്തുകയും 6 മാസത്തില്‍ താഴെയുള്ള കാലയളവില്‍ പ്രധാന സൂചികകള്‍ 20 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. വികസിത രാജ്യങ്ങളിലെ ഓഹരി വിപണികളുടെ ദുര്‍ബ്ബല പ്രകടനം വിശാല വിപണിയെ ബാധിച്ചതുകാരണം മേല്‍ത്തട്ട് തീര്‍ത്തും ചാഞ്ചാട്ടത്തിലായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ആഭ്യന്തര വിപണി 2022 നവംബര്‍ 11 വെള്ളിയാഴ്ച 18,349.70 പോയിന്റുമായി എക്കാലത്തേയും വലിയ ഉയരങ്ങള്‍ സ്പര്‍ശിക്കാനുള്ള പരിശ്രമമാണ് നടത്തിയത്.

ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തുമോ എന്നതാണ് ഇപ്പോള്‍ നിക്ഷേപകരുയര്‍ത്തുന്ന ചോദ്യം. സമീപ കാലത്ത്, അഭ്യന്തര വിപണി പുതിയ ഉയരങ്ങള്‍ മറികടക്കുമെന്നു തന്നെയാണ് അഭിപ്രായം. യുഎസിന്റെ കുതിപ്പ് എത്ര ശക്തമായിരിക്കും എന്നതിനെക്കൂടി ആശ്രയിച്ചായിരിക്കും ഇത്. 2022 ലെ നിരാശാജനകമായ ഒമ്പതു മാസങ്ങള്‍ക്കുശേഷം മാതൃ വിപണിയായ യുഎസ് ഓഹരി വിപണി നാലാം പാദത്തില്‍ വന്‍ തിരിച്ചുവരവു നടത്തുമെന്നാണ് കരുതപ്പെടുന്നത്. കടുത്ത വിലക്കയറ്റവും കര്‍ശനമായ പണ നയവും യുഎസ് വിപണിയെ കാര്യമായി ബാധിച്ചിരുന്നു. ഫെഡ് പലിശ നിരക്ക് പൂജ്യം ശതമാനത്തില്‍ നിന്ന് 2022 ഡിസംബറോടെ 4.50 ശതമാനത്തിലെത്തുമെന്നാണ് കണക്കു കൂട്ടല്‍.പണത്തിന്റെ മൂല്യം കുറഞ്ഞത് വാങ്ങല്‍ ശേഷിക്ക് കനത്ത ആഘാതമേല്‍പിച്ചു. ഇത് സമ്പ്ദ് വ്യവസ്ഥയുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചു. മുന്‍ പാദത്തെ അപേക്ഷിച്ച് ജിഡിപി വളര്‍ച്ചയില്‍ ഇടിവുണ്ടാവുകയും ഒന്നും രണ്ടും പാദങ്ങളില്‍ കോര്‍പറേറ്റ് ലാഭത്തെ ബാധിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കനത്ത തോതിലുള്ള വിറ്റഴിക്കലിലൂടെ എസ് ആന്റ് പി സൂചിക വര്‍ഷത്തില്‍ 27 ശതമാനം ഇടിയുകയുണ്ടായി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കുതിപ്പിന്റെ പ്രവണതയാണ് വിപണി പ്രദര്‍ശിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ മോശം കാലയളവ് പിന്നിട്ടു എന്നാണിതു നല്‍കുന്ന സൂചന.

യുഎസ് ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം എക്കാലവും നാലാം പാദമായിരുന്നു ഏറ്റവും മികച്ചത്. 2010 മുതല്‍ 12 വര്‍ഷത്തെ കണക്കെടുത്താല്‍ എസ് ആന്റ് പി സൂചിക 500 നാലാം പാദത്തില്‍ ശരാശരി 6.4 ശതമാനം നേട്ടം നല്‍കിയതായി കാണാം. പ്രതിവര്‍ഷ ലാഭം പരിശോധിച്ചാല്‍ മൊത്തം ശരാശരിയുടെ 40 ശതമാനത്തിലേറെയാണിത്. ഇതേ രീതിയില്‍ മുന്നേറിയ സൂചിക 2022 ഒക്ടോബറില്‍ പ്രതിമാസം 8.1 ശതമാനം നേട്ടം എന്ന നിലയില്‍ മുന്നേറ്റം നടത്തി. ഈ കുതിപ്പു നില നിര്‍ത്താന്‍ യുഎസ് വിപണിക്കു സാധിച്ചാല്‍ ഏറ്റവും പ്രതിരോധ ശേഷിയുള്ള ഇന്ത്യന്‍ വിപണിക്ക് അത് വലിയ സഹായമാകും.

നാലാം പാദത്തിലെ കുതിപ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഉത്സവ കാല ആവേശമാണ്. ഡിമാന്റും ഉപഭോക്താക്കളുടെ ആവേശവും താരതമ്യേന കൂടുതലായിരിക്കും ഈ കാലയളവില്‍. ഓഹരി വിപണിയില്‍ വാങ്ങല്‍ വര്‍ധിക്കുന്നത് കൈകാര്യം ചെയ്യുന്ന ആസ്തികളിലും (എയുഎം) വര്‍ധനവുണ്ടാക്കുന്നു. ഇത് പോര്‍്ട്ഫോളിയോയുടെ പ്രകടനത്തേയും വാര്‍ഷിക ബോണസിനേയും ഉത്തേജിപ്പിക്കുന്നു. നിലവാരം കുറഞ്ഞ എയുഎം പ്രകടനത്തോടെ വര്‍ഷം അവസാനിക്കുന്നത് നിക്ഷേപം കൈകാര്യം ചെയ്യുന്നവരെ ഒരിക്കലും സന്തോഷിപ്പിക്കില്ല.

എന്നാല്‍ വഴിമുടക്കി നില്‍ക്കുന്ന ചില പ്രശ്നങ്ങളുമുണ്ട്. ഒക്ടോബറില്‍ യുഎസ് വിപണി നല്ല നിലയിലായിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലും വിലക്കയറ്റവും പലിശ നിരക്കും കൂടിയാല്‍ ഈ മുന്നേറ്റം നില നിര്‍ത്താന്‍ കഴിയുമോ എന്നതാണ് പ്രശ്നം. രണ്ടാമതായി, ഇന്ത്യയില്‍ ഈ മാസം പുറത്തുവരാനിരിക്കുന്ന രണ്ടാം പാദ ഫലങ്ങളുടെ രണ്ടാം ഘട്ടം വിപണിയുടെ പ്രതീക്ഷയേക്കാള്‍ വളരെ താഴെയായിരിക്കുമെന്നാണ് വിലയിരുത്തല്‍. നിഫ്റ്റി 50 സൂചികയില്‍ നികുതി കഴിച്ചുള്ള ലാഭം-10 ശതമാനമായി ഇടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രതീക്ഷയ്ക്കു നേര്‍ വിപരീതമാണിത്. വില വര്‍ധനയുടെ വേളയില്‍ അഭ്യന്തര നേട്ടങ്ങള്‍ കുറയുകയാണ്. ഇതിന്റെ ഫലമായി ഓഹരി വിലകള്‍ കുറഞ്ഞ ഇതര വികസ്വര വിപണികളെയപേക്ഷിച്ച് ഇന്ത്യന്‍ വിപണിയുടെ ആകര്‍ഷണം കുറഞ്ഞേക്കും. എന്നാല്‍ വികസിത വിപണികള്‍ക്ക് ശുഭപ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, കുറഞ്ഞ തോതിലാണെങ്കിലും ആ കുതിപ്പ് ഇന്ത്യന്‍ വിപണിക്കു ഗുണകരമായിത്തീരും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: stock market outlook by vinod nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented