വിപണിയിൽ ഇടപെടുന്നവർ സൂക്ഷിക്കുക; പാതയിൽ തടസ്സമുണ്ടാകാം


ഡോ വി കെ വിജയകുമാർ

സാമ്പത്തിക വളര്‍ച്ചയിലും കോര്‍പറേറ്റ്ലാഭത്തിലും ഉണ്ടാകുന്ന വീണ്ടെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും വിപണിയുടെ മുന്നോട്ടുള്ള ഗതി നിര്‍ണയിക്കപ്പെടുക. 2022 സാമ്പത്തികവര്‍ഷം 12 ശതമാനത്തോളം ജിഡിപി വളര്‍ച്ചയ്ക്കും 30 ശമാനത്തിനുമുകളില്‍ കോര്‍പറേറ്റ് ലാഭവളര്‍ച്ചയ്ക്കും സാക്ഷ്യം വഹിച്ചേക്കാം. 2022 സാമ്പത്തിക വര്‍ഷത്തിനപ്പുറവും ജിഡിപിയിലും കോര്‍പറേറ്റ് ലാഭത്തിലും വളര്‍ച്ചനിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഓഹരിരംഗത്തെ കാളകള്‍ കൂടുതല്‍ ശക്തിയോടെ കുതിക്കാനുള്ള സാധ്യതയുണ്ട്. തീര്‍ച്ചയായും പാതയില്‍ അനേകം തടസങ്ങളുണ്ടാവും. യുഎസ് കേന്ദ്രബാങ്ക് നയങ്ങളിലുണ്ടാകാവുന്ന വ്യതിയാനമാകും വലിയ തടസ്സത്തിന് നിമിത്തമാകുക.

നിഫ്റ്റി 15000 നിലവാരത്തിന്റെ പരിസരത്തായിരിക്കെ വിപണി അനിശ്ചിതത്വത്തിലാണ്. വിദേശസ്ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്നത് പുനരാരംഭിച്ചിരിക്കുന്നു. വിപണി കാളകളുടെ നിയന്ത്രണത്തിലുമാണ്. യുഎസ് കേന്ദ്ര ബാങ്കിന്റെ ഉദാര പണനയം തുടരുമെന്നും ഉറപ്പാണ്. മാത്രമല്ല, സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നതിനാൽ നാലാംപാദ ഫലങ്ങൾ മികച്ചതാകാനാണ് സാധ്യത.

സാഹചര്യം അനുകൂലമാണെങ്കിലും വിപണിമൂല്യം വളരെ കൂടുതലുമാണെന്നകാര്യം എടുത്തപറയേണ്ടതാണ്. വിദേശനിക്ഷേപകർ വൻലാഭത്തിലാണ്. വൻതോതിലുള്ള ലാഭമെടുപ്പ് ഏതുസമയവും സംഭവിക്കാം. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം, കുതിക്കുന്ന ഈവിപണിയിൽനിന്ന് ഇതുവരെ പണമുണ്ടാക്കുക എളുപ്പമായിരുന്നു. എന്നാൽ ഇനിയങ്ങോട്ട് ഗുണമേൻമയില്ലാത്ത ഓഹരികളിൽ അന്ധമായി നിക്ഷേപിക്കുന്നത് ശരിയായ തന്ത്രമായിരിക്കില്ല.

2020 മാർച്ചിൽ നിഫ്റ്റി 32 ശതമാനം തകർന്നത് വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന പതനങ്ങളിലൊന്നായിരുന്നു. പിന്നീട് ശക്തമായ മൂലധനഒഴുക്ക് വിപണിയെ മുന്നോട്ടുതള്ളി. പണത്തിന്റെ വരവ് ശക്തിയാർജ്ജിച്ചതോടെ കുതിപ്പിനു വേഗംകൈവരികയും കണ്ണഞ്ചിക്കുന്ന പ്രകടനത്തോടെ 100 ശതമാനം തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് നിഫ്റ്റി 15200 മറികടക്കുകയുമായിരുന്നു. 2020 മാർച്ചിലെ തകർച്ചയ്ക്കു ശേഷം ഒറ്റവർഷം കൊണ്ടുനേടിയ അഭൂതപൂർവമായ ഈനേട്ടം തികച്ചും അപൂർവമായ ഒന്നായിരുന്നു. പിഇ അനുപാതം, പിബി അനുപാതം, വിപണിമൂല്യ- ജിഡിപി അനുപാതം തുടങ്ങിയ എല്ലാസൂചികകളും വിപണി നിലവാരം ഏറെ യർന്നതാണ് എന്ന സൂചന നൽകി.

ബോണ്ട് കരടികൾ ഓഹരിക്കാളകളെ ഇടിച്ചിട്ടു
ഉയർന്നവില നിലവാരത്തിൽ വിപണിക്ക് തിരുത്തലിന് ഒരുകാരണം മാത്രം മതിയായിരുന്നു. ബോണ്ട് വിപണിയിൽനിന്നാണ് അതുണ്ടായത്. ബോണ്ട്, ഓഹരി, കറൻസി വിപണികളെയെല്ലാം ഇളക്കാൻപോന്ന ഏകനിർണായക ഘടകമാണ് യുഎസ് 10 വർഷ ബോണ്ട് യീൽഡ് എന്നവസ്തുത മനസിലാക്കേണ്ടത് പ്രധാനമാണ്. പണപ്പെരുപ്പ ഭീതിഉയർന്നപ്പോൾ, ബോണ്ട് കരടികൾ വിൽപന വർധിപ്പിക്കുകയും യീൽഡ് ഉയരുകയും ചെയ്തു. ഫെബ്രുവരി 25ന് യുഎസ്10 വർഷ യീൽഡ് 1.61 ശതമാനത്തിലേക്ക് നടത്തിയ കുതിപ്പ് യുഎസ് ഓഹരി വിപണികളിൽ വിറ്റഴിക്കലിലേക്കു വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നിക്ഷേപകർ ഓഹരികൾ വലിയ തോതിൽ വിറ്റഴിച്ചത് പരിഭ്രാന്തി പരത്തി. ഈഅവസരം വിനിയോഗിക്കുന്നതിന് കരടികൾ കുതിച്ചെത്തി. ഫെബ്രുവരി 26ന് നിഫ്റ്റി 568 പോയന്റ് തകർന്നു. വലിയ ആഘാതമേൽപ്പിക്കാൻ ബോണ്ട് കരടികൾക്കുകഴിഞ്ഞതോടെ ഓഹരി കാളകൾ ഞെരുക്കപ്പെട്ടു.

ഇതൊരു നോക്കൗട്ട് പതനമായിരുന്നില്ല!
വിപണിയുടെ യുക്തി ലളിതമാണ്. ബോണ്ട് യീൽഡും ഓഹരിവിലകളും തമ്മിൽ വിരുദ്ധമായ ബന്ധമാണുള്ളത്. അതിനാലാണ് 'പലിശ നിരക്കുകൾ ഓഹരി വിലകളിൽ ഗുരുത്വാകർഷണത്തിനുസമമായ ഫലമാണുണ്ടാക്കുന്നത്' എന്ന വാറൻ ബഫെറ്റിന്റെ വിഖ്യാതവാക്യം ശ്രദ്ധേയമാകുന്നത്. 2020 മാർച്ചിലെ വിപണിയുടെ പതനത്തെ തുടർന്നുണ്ടായകുതിപ്പ് പ്രമുഖ കേന്ദ്രബാങ്കുകളുടെ ഉദാരപണനയം കാരണംഉളവായ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ പലിശനിരക്കിൽ നിന്നുരൂപം കൊണ്ടതാണ്. പലിശനിരക്കുകൾ മുകളിലോട്ട് ഗതിമാറുമ്പോൾ ഓഹരികൾ താഴോട്ടു പോകും. കാരണം, ഉയർന്ന പലിശ നിരക്കുകൾക്ക് കുറഞ്ഞ പിഇ അനുപാതത്തെ മാത്രമേ പിന്തുണയ്ക്കാൻകഴിയൂ.

എന്നാൽ, യീൽഡിലുണ്ടാകുന്ന ഉയർച്ചയ്ക്ക് മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. വളർച്ചാവീണ്ടെടുപ്പിന്റെ സൂചനയാണ് വർധിക്കുന്ന ബോണ്ട് യീൽഡെന്ന് അമേരിക്കൻ കേന്ദ്രബാങ്ക് തലവൻ ജെറോം പോവൽ പെട്ടെന്നുതന്നെ പ്രതികരിക്കുകയുണ്ടായി. 2023വരെ യുഎസ് പലിശനിരക്ക് പൂജ്യത്തിനടുത്തുതന്നെയായി നിലനിർത്തുമെന്നും ആവശ്യമെങ്കിൽ ഉയർന്നപണപ്പെരുപ്പ നിരക്ക് നേരിടാമെന്നും അദ്ദേഹം തുടർന്നു വിശദീകരിച്ചു. ഈ പ്രഖ്യാപനം ബോണ്ട് കരടികളെ നിർവീര്യമാക്കുകയും 10 വർഷ ബോണ്ട് യീൽഡ് താഴോട്ടു വരികയും, ഇപ്പോഴത് ഏതാണ്ട് 1.51 ശതമാനത്തിലേക്കു താഴുകയും ചെയ്തു. ഈയവസരം മുതലെടുത്ത് ഓഹരി കാളക്കൂറ്റൻമാർ പ്രത്യാക്രമണം നടത്തുകയും കരടികളെ ആക്രമിച്ച് മൂലയിലേക്കു തള്ളി മാറ്റുകയുമാണുണ്ടായത്.

പോരാട്ടങ്ങൾ ഇനിയുമെത്രയോ ബാക്കി
ഈ മത്സരം അവസാനിച്ചിട്ടില്ല. കരടികൾ തിരിച്ചുവരികതന്നെചെയ്യും. കൂടിയ വിലകളിൽ റിസ്‌കും കൂടുതലാണ്. നിലവാരമില്ലാത്ത ഓഹരികളിൽ ആമോദത്തോടെ കച്ചവടംനടത്തുന്ന ചില്ലറനിക്ഷേപകർക്കും കരടിയുടെ ആക്രമണത്തിൽ വലിയ പരിക്കേൽക്കാം. അതിനാൽ തന്ത്രങ്ങളുടെ കാര്യത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ട്. നല്ല ലാഭംകൈവശമുളളതുകൊണ്ട് നിക്ഷേപകർ ഉയർച്ചയുടെ ഓരോഘട്ടത്തിലും അൽപം ലാഭമെടുക്കുന്നത് ഉചിതമായിരിക്കും. പലിശ കുറവാണെങ്കിലും ലാഭത്തിൽ അൽപം സ്ഥിരനിക്ഷേപങ്ങളിലേക്കുമാറ്റാം. ധനകാര്യ മേഖല, ഐടി, സിമെന്റ്, ലോഹങ്ങൾ, ഓട്ടോ മൊബൈൽസ് എന്നീ മേഖലകളിലെ ഓഹരികളിൽ നിക്ഷേപം നിലനിർത്തുക. എസ്ഐപികൾ തുടരുക.

സാമ്പത്തിക വളര്‍ച്ചയിലും കോര്‍പറേറ്റ്ലാഭത്തിലും ഉണ്ടാകുന്ന വീണ്ടെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും വിപണിയുടെ മുന്നോട്ടുള്ള ഗതി നിര്‍ണയിക്കപ്പെടുക. 2022 സാമ്പത്തികവര്‍ഷം 12 ശതമാനത്തോളം ജിഡിപി വളര്‍ച്ചയ്ക്കും 30 ശമാനത്തിനുമുകളില്‍ കോര്‍പറേറ്റ് ലാഭവളര്‍ച്ചയ്ക്കും സാക്ഷ്യം വഹിച്ചേക്കാം. 2022 സാമ്പത്തിക വര്‍ഷത്തിനപ്പുറവും ജിഡിപിയിലും കോര്‍പറേറ്റ് ലാഭത്തിലും വളര്‍ച്ചനിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഓഹരിരംഗത്തെ കാളകള്‍ കൂടുതല്‍ ശക്തിയോടെ കുതിക്കാനുള്ള സാധ്യതയുണ്ട്. തീര്‍ച്ചയായും പാതയില്‍ അനേകം തടസങ്ങളുണ്ടാവും. യുഎസ് കേന്ദ്രബാങ്ക് നയങ്ങളിലുണ്ടാകാവുന്ന വ്യതിയാനമാകും വലിയ തടസ്സത്തിന് നിമിത്തമാകുക.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented