ഹരി വിപണിയില്‍ ഇപ്പോഴുള്ള കുതിപ്പ് പണമൊഴുക്കിന്റെ പ്രതിഫലനമാണ്. നേട്ടങ്ങളുടെ ഈ ഉയര്‍ന്നനിരക്ക് ഭാവിയില്‍ നിലനിന്നു കൊള്ളണമെന്നില്ല. കണ്ണഞ്ചിക്കുന്ന പ്രകടനം മന്ദീഭവിക്കുകയും സമീപകാലത്തുതന്നെ താഴേക്കു പോവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഈയിടെ അനുഭവപ്പെട്ട കുതിപ്പിന്റെ പ്രധാനഹേതു വിദേശസ്ഥാപന നിക്ഷേപങ്ങളാണെന്നതാണ് ഇതിനുകാരണം. 

വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കുതുടങ്ങിയത് നവംബര്‍ മുതലാണ്. ഈ ഒഴുക്കിലുണ്ടാകുന്ന കുറവ് വിപണിയില്‍ വെള്ളച്ചാട്ടം നിന്നുപോകുന്ന അവസ്ഥയാണു സൃഷ്ടിക്കുക. അഭ്യന്തരസ്ഥാപന നിക്ഷേപങ്ങളും ലാഭം കൊയ്യുന്നതിനാല്‍ പെട്ടെന്നൊരുമാറ്റം പ്രതീക്ഷിക്കുന്നില്ല. യുഎസ് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചു മുന്നോട്ടുപോകുന്ന സാഹചര്യം ഉണ്ടായാല്‍മാത്രമേ വിദേശ സ്ഥാപന നിക്ഷേപകരുടെ മനസുമാറ്റത്തിനു സാധ്യതയുള്ളു. യുഎസില്‍ നേട്ടം കുറവായതും നാണയപ്പെരുപ്പം വര്‍ധിക്കുമെന്ന നിഗമനവും കുറഞ്ഞ പലിശയില്‍ യഥേഷ്ടം പണം ലഭിക്കുന്നതുംകാരണം ഡോളര്‍ ഇപ്പോള്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റുകളിലേക്കൊഴുകുകയാണ്.

ഈ ആപല്‍ഘടകങ്ങള്‍ക്കപ്പുറം മറ്റുഅഭ്യന്തര വിപണികളെയപേക്ഷിച്ച് ഇന്ത്യന്‍ വിപണിയിലേക്കാണ് കൂടുതല്‍ പണമൊഴുകുന്നത് എന്ന ഗുണപരമായ വസ്തുത കാണാതിരുന്നുകൂട. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവുംകൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്ന വിപണിയാണ് ഇന്ത്യയുടേത് എന്നകാഴ്ചപ്പാടാണ് ഈ പണമൊഴുക്കിനു പിന്നില്‍. 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ധാരാളം പരിഷ്‌കരണ നടപടികള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തിലെതന്നെ സുപ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നതുള്‍പ്പടെ ഭാവിയിലേക്കുള്ള ധാരാളം പരിഷ്‌കരണ നടപടികള്‍ വരാനിരിക്കുന്നു. ഇതിന്റെ ഫലങ്ങള്‍ ഫാര്‍മ, ഐടി, കെമിക്കല്‍ മേഖലകളില്‍ ഇതിനകം ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്.   

ഈവര്‍ഷം പ്രഖ്യാപിക്കാനിരിക്കുന്ന ധനപരവും സാമ്പത്തികവുമായ ഉത്തേജക പദ്ധതികള്‍, വരാനിരിക്കുന്ന കേന്ദ്രബജറ്റ്, ഉയര്‍ന്ന ഇരട്ടഅക്ക വളര്‍ച്ചാനിരക്ക് എന്നിവയുള്‍പ്പടെ വിപണിയെ ഈര്‍ജ്ജസ്വലമാക്കുന്ന അനുകൂല ഘടകങ്ങള്‍ വേറെയുമുണ്ട്.  ഈഘടകങ്ങള്‍ ഓഹരികളില്‍ വലിയ കുതിപ്പുണ്ടാക്കുകയും ഹൃസ്വകാല, ഇടക്കാല മൂല്യനിര്‍ണയം മികച്ചനിലയില്‍ തുടരാന്‍ സഹായിക്കുകയുംചെയ്യും.

മാര്‍ച്ചുമാസത്തെ താഴ്ചയ്ക്കുശേഷം ഇന്ത്യയില്‍ ഓഹരി വിപണി നല്ല പ്രകടനമാണു കാഴ്ചവെച്ചത്. കേന്ദ്ര ബാങ്കുകളുടെ വേഗതയാര്‍ന്നതും സൗഹാര്‍ദ്ദപരവുമായനയങ്ങള്‍, സര്‍ക്കാര്‍ തുടര്‍ച്ചയായിനടത്തിയ ധനകാര്യ പ്രഖ്യാപനങ്ങള്‍, സാമ്പത്തികരംഗം വീണ്ടുംതുറക്കപ്പട്ടത്, സാമ്പത്തിക രംഗത്ത് പ്രതിമാസ കണക്കുകളിലുണ്ടായ പുരോഗതി, വ്യവസായങ്ങള്‍ക്ക് ഉദാരമായി പണംനല്‍കിയതുകാരണം ഉണ്ടായമെച്ചം, അനുകൂലമായ യുഎസ് തെരഞ്ഞെടുപ്പുഫലങ്ങള്‍, വാക്സിന്‍ പെട്ടെന്നുതന്നെ കണ്ടെത്താന്‍ കഴിഞ്ഞത്, പലിശ നിരക്കുകള്‍ താഴ്ത്തിയത്, 2-3 വര്‍ഷത്തിനിടെയുണ്ടായ പരിഷ്‌കരണ നടപടികളുടെഫലം, വിപണിയില്‍ യഥേഷ്ടം എത്തിച്ചേര്‍ന്ന പണം, തുടരുന്ന ഉദാര നയങ്ങള്‍ തുടങ്ങിയവയെല്ലാം വിപണിയില്‍ കുതിപ്പിനടയാക്കിയ കാരണങ്ങളാണ്. ഈഘടകങ്ങള്‍ വിപണിയില്‍ തുടര്‍ന്നും അനുകൂലാവസ്ഥ നിലനിര്‍ത്തും.  

വിപണിയിലെ ആപല്‍ഘടകങ്ങളെക്കുറിച്ച് ചില്ലറനിക്ഷേപകര്‍ ബോധവാന്മാരായിരിക്കുകയുംവേണം. പ്രത്യേകിച്ച് പ്രധാന സൂചികകള്‍ മാര്‍ച്ചിലെതാഴ്ചയില്‍നിന്ന് 90 ശതമാനം മുതല്‍ 120 ശതമാനംവരെ ഉയര്‍ന്നു നില്‍ക്കുന്ന ഇടക്കാലത്ത്. കനത്ത മൂല്യനിര്‍ണയത്തെത്തുടര്‍ന്ന്  സുരക്ഷിതത്വത്തിലുണ്ടായകുറവ് വിപണിയിലെ പ്രധാന അപകട സാധ്യത തന്നെയാണ്. മൂല്യങ്ങള്‍ വെറും അക്കങ്ങളായിത്തീര്‍ന്നു. അടിസ്ഥാനതത്വങ്ങള്‍ ബലികഴിക്കപ്പെട്ടു എന്നുമാത്രമല്ല അവയുമായി  ബന്ധമില്ലായ്മയും ദൃശ്യമാണ്.

വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ വലിയ പ്രതീക്ഷയാണ് അര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.  എന്നാല്‍ സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാകയാല്‍ സര്‍ക്കാര്‍ ചെലവു കുറയ്ക്കാന്‍ നിര്‍ബന്ധിതമാവുകയും ഇത് 2021ലെ കേന്ദ്ര ബജറ്റിന്റെ മൊത്തത്തിലുള്ള ഘടനയെത്തന്നെ സ്വാധീനിക്കുകയുംചെയ്യും.  കൂടുതല്‍ ചിലവഴിക്കുകയും ധനലക്ഷ്യത്തില്‍ ഇളവുകളനുവദിക്കുകയും ചെയ്യുക എന്നതാണ് മഹാമാരിയുടെ കാലത്ത് സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം കടവിപണിയിലെ ചെറിയഇടങ്ങളില്‍ നിന്നു പുറത്താക്കപ്പെടുന്ന അവസ്ഥയുണ്ടാകും. കൂടിയപലിശ നിരക്കിലേക്കും കുറഞ്ഞ സ്വകാര്യചിലവഴിക്കലിലേക്കുമാണ് ഇതുനയിക്കുക. 2021 ലെ ധന കമ്മി നേരത്തേ പ്രവചിക്കപ്പെട്ടിരുന്ന 3.5 ശതമാനത്തില്‍നിന്ന് ഇരട്ടിയായി 7 ശതമാനമായിത്തീരുമെന്നാണ് കണക്കുകൂട്ടല്‍.  

കോവിഡിന്റെ രണ്ടാംവരവിന്റെ അപകടം ആരും അത്രകാര്യമായി എടുത്തിട്ടില്ലെങ്കിലും അതുയൂറോപ്പിനെ രണ്ടാം മാന്ദ്യത്തിലേക്കു നയിച്ചേക്കും. വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങളും അതുയര്‍ത്തുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അഭ്യന്തര സ്ഥാപനങ്ങളില്‍ വീണ്ടെടുപ്പ് നടക്കുന്നതും ആഗോള തലത്തില്‍ ചാഞ്ചല്യം വര്‍ധിക്കുന്നതും വിദേശസ്ഥാപന നിക്ഷേപകരെ ഓഹരികള്‍ വിറ്റഴിക്കുന്നതിലേക്കുനയിക്കാം. ഈ ഘടകങ്ങളെല്ലാം ഹ്രസ്വകാലത്തേക്ക് ഇന്ത്യയുടെ കുതിപ്പിനെ ശക്തമായി ബാധിച്ചേക്കാം.

കുതിപ്പുണ്ടായിട്ടും പലഓഹരികളും മേഖലകളും 2020ല്‍ കാര്യമായ പ്രകടനം കാഴ്ച വെച്ചിട്ടില്ല.  ഈ വര്‍ഷം അവ മുന്നോട്ടുവരികയും മെച്ചപ്പെട്ട പ്രകടനം നടത്തുകയും ചെയ്തേക്കാം. സാമ്പത്തികരംഗം മെച്ചപ്പെടുന്നതിനനുസരിച്ച്   ചാക്രികമായിരിക്കും അവയുടെ വളര്‍ച്ച. പൊതുമേഖലാ ബാങ്കുകള്‍, ലോഹ വിപണി, അടിസ്ഥാന സൗകര്യമേഖല, മാധ്യമരംഗം, റിയല്‍ എസ്റ്റേ്റ്റ്, വാഹന മേഖല, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ഹോസ്പ്റ്റാലിറ്റി, ഊര്‍ജ്ജ മേഖല, റെസ്റ്ററന്റുകള്‍ എന്നീ വിഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇപ്പോഴത്തെ കുതിപ്പില്‍ വലിയ നേട്ടമുണ്ടാക്കിയ മുന്‍നിര ഓഹരികളും മേഖലകളും ഹ്രസ്വകാലത്തേക്ക് ചഞ്ചലാവസ്ഥയില്‍ എത്തിയേക്കാം. സാമ്പത്തികമേഖലയുടെ അടിയൊഴുക്ക് ഇപ്പോഴും ശക്തമായതിനാല്‍ വലിയ തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ചെറിയ ഏകീകരണം വിപണിക്കു ഗുണകരമാണെന്നു പ്രതീക്ഷിക്കുന്നുണ്ട്. ഈഘട്ടത്തില്‍ ലാഭമെടുക്കുന്നതും വിലകുറഞ്ഞ ഓഹരികള്‍ വാങ്ങുന്നതും പ്രത്യേകിച്ച് ട്രേഡിംഗ് നടത്തുന്നവരേയും ഹ്രസ്വകാല നിക്ഷേപകരേയും സംബന്ധിച്ചേടത്തോളം നല്ല തന്ത്രമാണ്.

പാദവാര്‍ഷിക ഫലങ്ങള്‍ വന്നുതുടങ്ങിയതോടെ വരുംആഴ്ചകളില്‍ ഐടി മേഖലയിലായിരിക്കും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കപ്പെടുക. ഐടി കമ്പനികളെ സംബന്ധിച്ചേടത്തോളം മൂന്നാംപാദ ഫലങ്ങള്‍ പൊതുവേ ദുര്‍ബ്ബലമായാണ് അനുഭവപ്പെടാറ്. എന്നാല്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വളര്‍ച്ചയുടേയും ലാഭത്തിന്റേയും കാര്യത്തില്‍ ഈപാദം നന്നായിരിക്കുമെന്നാണ്  വിലയിരുത്തല്‍. നല്ല ഓര്‍ഡറുകള്‍ ലഭിക്കുന്ന കമ്പനികളെ സംബന്ധിച്ചേടത്തോളം ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതുകാരണം വളര്‍ച്ച വര്‍ധിക്കാനിടയുണ്ട്.  

യൂറോ, ബ്രിട്ടീഷ് പൗണ്ട്, ഓസ്ട്രേലിയന്‍ ഡോളര്‍ എന്നിവയുടെ മൂല്യം കുറഞ്ഞിരിക്കുന്നതിനാല്‍ കറന്‍സി വ്യത്യാസത്തില്‍ വരുന്ന നഷ്ടംകുറയും. പാദ വാര്‍ഷിക ഫലങ്ങള്‍, പ്രത്യേകിച്ച് ഡിജിറ്റല്‍ മേഖലയില്‍ പൊതുവേ ശക്തമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ചില ഭൂവിഭാഗങ്ങളില്‍ കോവിഡിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ സംബന്ധിച്ച് അനിശ്ചിതത്വം നില നില്‍ക്കുന്നതിനാല്‍ ഇടപാടുകള്‍ തീര്‍ക്കുന്നതിലും തീരുമാനമെടുക്കുന്നതിലും കാലതാമസം കാണാന്‍ കഴിയുന്നുണ്ട്.  

ഐടി മേഖലയിലെ കമ്പനികള്‍ക്ക് മുന്‍പാദത്തെയപേക്ഷിച്ച് 40-90 ബിപിഎസ് കറന്‍സി മാറ്റ ആനുകൂല്യത്തോടെ യുഎസ് ഡോളറില്‍ +2.0 മുതല്‍ +5.0 ശതമാനംവരെ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. ചില കമ്പനികളില്‍ ഉണ്ടാകാനിടയുള്ള ശമ്പളവര്‍ധന ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ ചിലവു വര്‍ധന പ്രതീക്ഷിക്കുന്നുമില്ല. മിക്കവാറും കമ്പനികള്‍ക്ക് സുസ്ഥിരവും വര്‍ധിക്കുന്നതുമായ ലാഭമാണ് ഇതുമൂലം ലഭ്യമാവുക.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍)