മുംബൈ: മൂന്നാമത്തെ ദിവസവും കാര്യമായ നേട്ടമില്ലാതെ വിപണി. സെൻസെക്സ് 6.88 പോയന്റ് നേട്ടത്തിൽ 58,257ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തിൽ 17,339ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബജാജ് ഫിൻസർവ്‌, ടിസിഎസ്, ഭാരതി എയർടെൽ, എസ്ബിഐ, ഐസി ഐസിസി ബാങ്ക്, മാരുതി, പവർഗ്രിഡ്,ഏഷ്യൻ പെയിന്റ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. 

എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യൂണിലെവർ, ബജാജ്ഫിനാൻസ്, സൺഫാർമ,റിലയൻസ്,എംആൻഡ്എം, ടൈറ്റാൻ, ആക്സിസ്ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

നിഫ്റ്റി ഐടി, ഓട്ടോ, ഹെൽത്ത്കെയർ, എഫ്എംസിജി തുടങ്ങിയവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നഷ്ടത്തിലും സ്മോൾക്യാപ് സൂചിക നേട്ടത്തിലുമാണ്.

Content Highlights:  stock market open with loss; sensex gains points