ഈയാഴ്ച രണ്ടുദിവസം ഓഹരി വിപണി പ്രവർത്തിക്കില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനമായ തിങ്കളാഴ്ചയും അവസാന ദിവസമായ വെള്ളിയാഴ്ചയുമാണ് അവധി. ഹോളിയും ദുഃഖവെള്ളിയുമായതിനാലാണ് വിപണിക്ക് അവധി.
എൻ.എസ്.ഇയും ബി.എസ്.ഇയും പ്രവർത്തിക്കില്ല. കമോഡിറ്റി എക്സ്ചേഞ്ചായ എം.സി.എക്സിൽ വൈകുന്നേരത്തെ വ്യാപാര സെഷനായി തിങ്കളാഴ്ച അഞ്ചുമുതൽ രാത്രി 11.30 വരെ പ്രവർത്തിക്കും.